കൃഷിയിൽ നൂറുമേനി കൊയ്ത് ഡോക്ടർ

പാണ്ടിക്കാട്: കരനെൽകൃഷിയിൽ വിജയം കൊയ്ത് ഡോക്ടർ പി.എ. നൗഷാദ്. കരിപാറയിലെ ഒരേക്കർ തരിശുഭൂമിയിൽ ഡോക്ടർ, പാണ്ടിക്കാട് കൃഷിഭവ​െൻറ സഹായത്തോടെ ഉമയിനത്തിലെ വിത്താണ് ഇറക്കിയത്. കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോമിയോപത് മഞ്ചേരി യൂനിറ്റിലെ ഡോക്ടർമാരെ ഉൾപ്പെടുത്തി പച്ചക്കറി കൃഷിയും നടത്തുന്നുണ്ട്. വീട്ടാവശ്യത്തിനുള്ള പച്ചക്കറികൾ ഡോ. നൗഷാദ് സ്വന്തമായി ഉൽപാദിപ്പിക്കാറാണ് പതിവ്. നെല്ല് വിളവെടുത്തുകഴിഞ്ഞാൽ ആ സ്ഥലത്ത് കാബേജും ക്വാളിഫ്ലവറും ഉണ്ടാക്കുമെന്ന് ഡോക്ടർ പറഞ്ഞു. പച്ചക്കറികൾക്ക് പുറമെ മുന്തിരി, റംബൂട്ടാൻ തുടങ്ങിയ പഴങ്ങളും ഡോക്ടറുടെ കൃഷിഭൂമിയിൽ വിളയുന്നുണ്ട്. ആയുർവേദ ഡോക്ടറായ ഭാര്യ ഡോ. ഇൽമുന്നീസയും കൃഷിയിൽ സഹായിക്കുന്നു. ഫോട്ടോ - വിളഞ്ഞുനിൽക്കുന്ന കൃഷിയിടത്തിൽ ഡോ. പി.എ. നൗഷാദും കുടുംബവും
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.