കേരളാംകുണ്ട് ടൂറിസം റോഡ് ശോച്യാവസ്ഥയിൽ

കരുവാരകുണ്ട്: വിനോദ സഞ്ചാരികളെ കുഴക്കി കേരളാംകുണ്ട് ടൂറിസം കേന്ദ്രത്തിനകത്തെ റോഡ്. പദ്ധതി പ്രദേശത്തേക്കുള്ള ചെമ്മൺ നടപ്പാതയാണ് ചരൽക്കല്ലുകളും ചളിയും നിറഞ്ഞ് ശോച്യാവസ്ഥയിലായത്. നൂറുമീറ്ററോളം ദൂരമുള്ള വഴിയുടെ വീതി അഞ്ചടിയിൽ താഴെയാണ്. വീതിയില്ലാത്തതിനാൽ വാഹനങ്ങൾക്കും ഇറങ്ങാനാവില്ല. റോഡിന് ഇരുവശവും സ്വകാര്യ വ്യക്തികളുടെ സ്ഥലമായതിനാൽ വികസന സാധ്യതയും അടഞ്ഞിരിക്കുകയാണ്. വ്യക്തികളിൽനിന്ന് സ്ഥലം വാങ്ങി സഞ്ചാരയോഗ്യമായ നടപ്പാതയെങ്കിലും അടിയന്തരമായി നിർമിക്കണമെന്നാണ് ആവശ്യം. രണ്ടാംഘട്ട വികസന പ്രവർത്തനങ്ങൾക്ക് തുക പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പ്രവൃത്തി എങ്ങുമെത്തിയിട്ടില്ല. Photo.... കേരളാംകുണ്ട് പദ്ധതി പ്രദേശത്തിനകത്തെ പ്രവേശന റോഡ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.