കേരളത്തിൽ അന്തർദേശീയ നിലവാരമുള്ള ഏവിയേഷൻ അക്കാദമി –മന്ത്രി ടി.പി. രാമകൃഷ്ണൻ

കേരളത്തിൽ അന്തർദേശീയ നിലവാരമുള്ള ഏവിയേഷൻ അക്കാദമി –മന്ത്രി ടി.പി. രാമകൃഷ്ണൻ തിരുവനന്തപുരം: കേരള അക്കാദമി ഫോർ സ്കിൽസ് ആൻഡ് എക്സലൻസിന് കീഴിൽ കേരളത്തിൽ അന്തർദേശീയ നിലവാരമുള്ള ഏവിയേഷൻ അക്കാദമി ആരംഭിക്കാൻ യു.എ.ഇയുമായി കേരളം ധാരണയിലെത്തി. നൈപുണ്യമേഖലയിലെ പുതിയ അവസരങ്ങളെയും സാധ്യതകളെയും പരിചയപ്പെടുത്തുന്ന വേൾഡ് സ്കിൽ അബൂദാബി 2017 മീറ്റിൽ പങ്കെടുക്കുന്നതിന് യു.എ.ഇയിലെത്തിയ മന്ത്രി ടി.പി. രാമകൃഷ്ണനും യു.എ.ഇ കൾചറൽ ആൻഡ് നോളജ് ഡെവലപ്മ​െൻറ് മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൽ മുബാറക് നഹ്യാനുമായി നടന്ന കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. കേരളത്തിലെ സാങ്കേതിക നൈപുണ്യമേഖലയിലെ ഉദ്യോഗാർഥികൾക്ക് യു.എ.ഇയിലെ വിവിധ തൊഴിൽരംഗങ്ങളിൽ തൊഴിലുറപ്പുവരുത്തുന്നതോടൊപ്പം, സാങ്കേതിക/വിദ്യാഭ്യാസ മേഖലകളിലും യു.എ.ഇയുമായി സഹകരണം ഉറപ്പുവരുത്തും. അഡീഷനൽ ചീഫ് സെക്രട്ടറി ടോം ജോസ്, എംപ്ലോയ്മ​െൻറ് ഡയറക്ടർ ശ്രീറാം വെങ്കട്ടരാമൻ, ഒഡേപെക് ചെയർമാൻ ശശിധരൻ നായർ, അഡീ.പ്രൈവറ്റ് സെക്രട്ടറി ദീപു പി. നായർ, വ്യവസായി എം.എ. യൂസുഫലി മുതലായവരും മന്ത്രിയുടെ കൂടെയുണ്ടായിരുന്നു. വേൾഡ് സ്കിൽ അബൂദാബി 2017 മീറ്റിലെ ഇന്ത്യൻ സ്കിൽ ഫെസ്റ്റിവലി​െൻറ ഇന്ത്യൻ പവലിയ​െൻറ ഉദ്ഘാടനം ഇന്ത്യൻ യു.എ.ഇ അംബാസഡർ നവദീപ് സിങ് സൂരി നിർവഹിച്ചു. മന്ത്രി ടി.പി. രാമകൃഷ്ണൻ ഇന്ത്യൻ പവലിയൻ സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.