അലി മുസ്​ലിയാർ

മണ്ണാർക്കാട്: സമസ്ത (എ.പി വിഭാഗം) കേന്ദ്ര മുശാവറ അംഗവും ജില്ല അധ്യക്ഷനുമായ പ്രമുഖ പണ്ഡിതൻ കുമരംപുത്തൂർ പള്ളിക്കുന്നിലെ നാലകത്ത് വീട്ടിൽ (76) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: അബ്ദുൽ ലത്തീഫ് ഹാജി, അബ്ദുൽ സലീം, അബ്ദുൽ സത്താർ സഖാഫി, ശരീഫ, സീനത്ത്. മരുമക്കൾ: അബ്ദുൽ റഹിമാൻ മുസ്ലിയാർ, അബ്ദുൽ ഹമീദ്. 25 വർഷത്തോളം ദുബൈ അൽഐനിൽ മുദരിസും സർക്കാർ മതകാര്യ ഉപദേശക സമിതി അംഗവുമായിരുന്നു. കൊമ്പംകല്ല്, അരക്കുപറമ്പ്, ഏപ്പിക്കാട്, വള്ളുവമ്പുഴ, ചൂരിയോട് തുടങ്ങിയ മഹല്ലുകളിൽ മുദരിസായി പ്രവർത്തിച്ചിട്ടുണ്ട്. 2011ൽ സമസ്ത കേന്ദ്ര മുശാവറ അംഗമായി. 2007 മുതൽ സമസ്തയുടെ കേന്ദ്ര മുശാവറയിലെ സ്ഥിരം ക്ഷണിതാവായിരുന്നു. മണ്ണാർക്കാട് മർക്കസുൽ അബ്റാർ പ്രസിഡൻറ്, പാലക്കാട് ഹസനിയ്യ വൈസ് പ്രസിഡൻറ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. മയ്യിത്ത് നമസ്കാരത്തിന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, പി.കെ. ഇമ്പിച്ചിക്കോയ തങ്ങൾ കൊടക്കാട്, സമസ്ത പ്രസിഡൻറ് ഇ. സുലൈമാൻ മുസ്ലിയാർ, ഇബ്രാഹീം ഖലീൽ ബുഖാരി തങ്ങൾ, പൊൻമള അബ്ദുൽ കാദർ മുസ്ലിയാർ തുടങ്ങിയവർ നേതൃത്വം നൽകി. പി.കെ. ശശി എം.എൽ.എ, മുൻ എം.എൽ.എമാരായ ജോസ് ബേബി, കളത്തിൽ അബ്ദുല്ല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യൂസുഫ് പാലക്കൽ, കെ.പി.സി.സി സെക്രട്ടറി പി.ജെ. പൗലോസ് എന്നിവർ വസതി സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.