സർ സയ്യിദിെൻറ 200ാം ജന്മവാർഷികാഘോഷം കാലിക്കറ്റിൽ

സർ സയ്യിദ് 200ാം ജന്മവാർഷികാഘോഷം കാലിക്കറ്റിൽ തേഞ്ഞിപ്പലം: സാമൂഹിക പരിഷ്കർത്താവും അലീഗഢ് മുസ്ലിം സർവകലാശാല സ്ഥാപകനുമായ സർ സയ്യിദ് അഹ്മദ്ഖാ​െൻറ 200ാം ജന്മവാർഷികം കാലിക്കറ്റ് സർവകലാശാലയിൽ ആഘോഷിക്കും. സർ സയ്യിദ് ദിനമായ ഒക്ടോബർ 17ന് വൈകീട്ട് മൂന്നിന് സെമിനാർ കോംപ്ലക്സിൽ നടക്കുന്ന സെമിനാർ ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്ഘാടനം ചെയ്യും. അലീഗഢ് സർവകലാശാല മുൻ വി.സി ഡോ. പി.കെ. അബ്ദുൽ അസീസ് മുഖ്യപ്രഭാഷണം നടത്തും. സർ സയ്യിദിനെക്കുറിച്ച് മലയാള പുസ്തകം എഴുതിയ എം.ഐ. തങ്ങളെ പി.കെ. അബ്ദുറബ്ബ് എം.എൽ.എ ആദരിക്കും. സർവകലാശാല വിദ്യാഭ്യാസ പഠനവകുപ്പുമായി സഹകരിച്ച് സി.എച്ച്. മുഹമ്മദ്കോയ ചെയറാണ് പരിപാടി സംഘടിപ്പിക്കുന്നത്. യു.ജി.സി- നെറ്റ് പരീക്ഷ പരിശീലനം 14ന് ആരംഭിക്കും തേഞ്ഞിപ്പലം: മാനവിക വിഷയങ്ങളിൽ യു.ജി.സി- നെറ്റ്/ജെ.ആർ.എഫ് പരീക്ഷക്ക് തയാറെടുക്കുന്നവർക്ക് കാലിക്കറ്റ് സർവകലാശാല എംപ്ലോയ്മ​െൻറ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ നൽകുന്ന പരിശീലനം ഒക്ടോബർ 14-ന് ആരംഭിക്കും. ജനറൽ പേപ്പറിനാണ് (പേപ്പർ ഒന്ന്) പത്ത് ദിവസത്തെ പരിശീലനം. അറിയിപ്പ് ലഭിച്ചവർ രാവിലെ 10ന് സർവകലാശാല ടാഗോർ നികേതൻ ഹാളിൽ എത്തണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.