ദേശീയപാത വി.കെ പടിയിൽ വാഹനാപകടം; രണ്ടുപേർക്ക് പരിക്കേറ്റു

തിരൂരങ്ങാടി: ദേശീയപാത വി.കെ പടി വലിയപറമ്പിൽ മിനിബസും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. തൃശൂർ ഭാഗത്തുനിന്ന് ബാറ്ററികളുമായി കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയും കുന്നുംപുറത്തുനിന്ന് ചെമ്മാട്ടേക്ക് വരികയായിരുന്ന മിനിബസും കൂട്ടിയിടിച്ചാണ് അപകടം. വ്യാഴാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ ലോറി നിയന്ത്രണംവിട്ട് റോഡിൽ മറിഞ്ഞു. മുൻസീറ്റിലിരുന്ന രണ്ടുപേർക്ക് നിസ്സാര പരിക്കേറ്റു. ഒരുമണിക്കൂറിലേറെ ഗതാഗത തടസ്സം അനുഭവപ്പെട്ടു. ക്രെയിൻ എത്തിച്ച് ലോറി ഉയർത്തിയശേഷമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.