െഎ.എസ്​ ബന്ധ സംശയം: രണ്ട്​ യുവാക്കൾ പിടിയിൽ

കോയമ്പത്തൂർ: െഎ.എസുമായി ബന്ധമുണ്ടെന്ന സംശയത്തി​െൻറ അടിസ്ഥാനത്തിൽ മേട്ടുപാളയത്തുനിന്ന് രണ്ട് യുവാക്കളെ എൻ.െഎ.എ കസ്റ്റഡിയിലെടുത്തു. മേട്ടുപാളയം ടീച്ചേഴ്സ് കോളനിയിലെ അമീർ (26), റഹ്മത്തുല്ല (25) എന്നിവരാണ് കൊച്ചിയിലെ എൻ.െഎ.എ കേന്ദ്രത്തിൽ കഴിയുന്നത്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. മേട്ടുപാളയത്തെ മൊബൈൽഫോൺ വ്യാപാരിയായ അമീറി​െൻറ പക്കൽനിന്ന് ചില മൊബൈൽഫോണുകളും സിം കാർഡുകളും പിടിച്ചെടുത്തിരുന്നു. ഇയാളുടെ പക്കൽനിന്ന് റഹ്മത്തുല്ല വാങ്ങിയ ചില സിംകാർഡുകൾ നിരോധിത സംഘടനകളുമായി ബന്ധപ്പെടാൻ ഉപയോഗിച്ചതായാണ് സംശയം. മേട്ടുപാളയം ഭാഗത്തെ മറ്റ് ചിലരെകൂടി അന്വേഷണ ഏജൻസി കസ്റ്റഡിയിലെടുക്കുമെന്ന് സൂചനയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.