പെരിന്തൽമണ്ണ നഗരസഭ കൗൺസിൽ ട്രാഫിക് പരിഷ്കരണത്തെ ചൊല്ലി ബഹളം

പെരിന്തൽമണ്ണ: നഗരത്തിൽ അടുത്തകാലത്ത് നടപ്പാക്കിയ ട്രാഫിക് പരിഷ്കരണത്തെ ചൊല്ലി നഗരസഭ കൗൺസിൽ യോഗത്തിൽ ബഹളവും വാക്കേറ്റവും. ജനത്തിരക്കേറി വരുന്ന മാനത്തുമംഗലം ബൈപാസിൽ രണ്ടാംഘട്ട ഗതാഗത പരിഷ്കാരത്തി​െൻറ ഭാഗമായി, ജനോപകാരപ്രദമായ ബസ് സ്േറ്റാപ്പുകൾ എടുത്തുകളഞ്ഞ നടപടി ട്രാഫിക് െറഗുലേറ്ററി കമ്മിറ്റി ആവശ്യമായ വിലയിരുത്തൽ നടത്തി പുനഃപരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് ഉസ്മാൻ താമരത്ത് ആവശ്യപ്പെട്ടു. യാത്രക്കാരെ നിരന്തരം പരീക്ഷിക്കുന്ന പരിഷ്കാരത്തിൽനിന്ന് ഭരണാധികാരികൾ വിട്ടുനിൽക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ, ട്രാഫിക് ജങ്ഷനിൽനിന്ന് വാഹനക്കുരുക്ക് ഉണ്ടാകുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ കൗൺസിലർമാരോട് ചെയർമാൻ ആവശ്യപ്പെട്ടു. പരിഷ്കാരത്തെ അനുകൂലിച്ചും എതിർത്തും ഭരണ-പ്രതിപക്ഷ കൗൺസിലർമാർ ചേരിതിരിഞ്ഞ് വാഗ്വാദത്തിൽ ഏർപ്പെട്ടതോടെ യോഗം ബഹളമയമായി. അതേസമയം, പരിഷ്കാരത്തെ അന്ധമായി എതിർത്തിട്ടില്ലെന്നും ജനദ്രോഹപര മാറ്റങ്ങൾ പുനഃപരിശോധിക്കണമെന്നുമാണ് പ്രതിപക്ഷ കൗൺസിലർമാരുടെ ആവശ്യം. പുതിയ ബസ്സ്റ്റാൻഡിനായി നിർദേശിക്കപ്പെട്ട സ്ഥലത്തേക്ക് ബസുകൾ പാർക്ക് ചെയ്യാനും കോഴിക്കോട് റോഡിലെ വാഹനത്തിരക്ക് നിയന്ത്രിക്കാനും നഗരസഭ ഓഫിസിന് സമീപം റോഡ് നിർമിക്കണമെന്നും മുഴുവൻ കൈയേറ്റങ്ങളും ഒഴിപ്പിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ഭരണാധികാരികളുടെ വീക്ഷണവൈകല്യമാണ് നഗരത്തി​െൻറ പ്രശ്നം. പുതിയ ബസ്സ്റ്റാൻഡ് പണി ആരംഭിക്കാനും ആവശ്യമുന്നയിച്ചു. മാനത്തുമംഗലം ജങ്ഷൻ സ്വകാര്യ പരസ്യത്തിന് അനുവദിച്ച നടപടിയിൽ സുതാര്യതയില്ലെന്നും ആരോപിച്ചു. അതേസമയം, ട്രാഫിക് പരിഷ്കാരം തുടരാൻ കൗൺസിൽ അംഗീകാരം നൽകി. മാനത്തുമംഗലം ബൈപാസിൽ അനധികൃത റോഡ് കൈയേറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ചെയർമാൻ അറിയിച്ചു. നഗരസഭയിൽ വ്യവസായ യൂനിറ്റുകൾക്ക് പ്രത്യേക ക്ലബുകൾ പെരിന്തൽമണ്ണ: നഗരസഭയിൽ വ്യവസായ യൂനിറ്റുകൾ സ്ഥാപിക്കാൻ പ്രത്യേക ക്ലബുകൾ രൂപവത്കരിക്കുമെന്ന് പെരിന്തൽമണ്ണ നഗരസഭ യോഗത്തിൽ അറിയിച്ചു. വ്യവസായ സംരംഭകർക്ക് പരിശീലനം നൽകും. സാമ്പത്തിക സഹായത്തിന് ധനകാര്യ സ്ഥാപനങ്ങളെ സമീപിക്കാൻ ആവശ്യമായ സഹായവും ലഭ്യമാക്കും. നഗരസഭ ഒാഫിസിൽ പ്രോജക്ട് സെല്ലിനും ആസൂത്രണ സമിതിക്കും പ്രത്യേക ഒാഫിസ് സൗകര്യം ഏർപ്പെടുത്തും. നടപ്പ് വർഷത്തെ പദ്ധതി പുരോഗതി സംബന്ധിച്ചും വ്യക്തിഗത ഗുണഭോക്തൃ പ്രോജക്ടുകൾ സംബന്ധിച്ചും കൗൺസിൽ ചർച്ച നടത്തി. ചെയർമാൻ എം. മുഹമ്മദ് സലീം അധ്യക്ഷത വഹിച്ചു. മോഷണ ശ്രമം: യുവാവ് അറസ്റ്റിൽ പെരിന്തൽമണ്ണ: ആലിപ്പറമ്പിൽ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ച് മോഷണം നടത്താൻ ശ്രമിച്ച യുവാവിനെ നാട്ടുകാരുടെ സഹായത്താൽ ജനമൈത്രി പൊലീസ് അറസ്റ്റ് ചെയ്തു. ആലിപ്പറമ്പ് സ്വദേശി പാക്കത്ത് മുഹമ്മദ് സുഹൈലിനെയാണ് (23) അറസ്റ്റ് ചെയ്തത്. ഏതാനും ദിവസംമുമ്പാണ് സംഭവം. വീട്ടിൽ അതിക്രമിച്ചുകയറി വൈദ്യുതി ബന്ധം വിച്ഛേദിച്ച് മോഷണം നടത്താൻ ശ്രമം നടത്തുന്നതിനിടയിൽ വീട്ടുകാർ ബഹളം വെച്ചതോടെ പ്രതി ഇറങ്ങി ഓടി. വീട്ടുകാർ നൽകിയ സൂചനയിലാണ് ഇയാളെ വ്യാഴാഴ്ച രാവിലെ വാേഴങ്കടയിൽ വെച്ച് പൊലീസ് പിടികൂടിയത്. സി.ഐ ടി.എസ്. ബിനു, എസ്.ഐ കമറുദ്ദീൻ എന്നിവരുടെ നേതൃത്വത്തിലെ സംഘമാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. caption MOHAMMED SUHAIL
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.