ന്യൂനപക്ഷ കമീഷൻ ഇടപെടൽ ഫലം കണ്ടു; വീട്ടമ്മ റേഷൻ മുൻഗണന പട്ടികയിലായി

മലപ്പുറം: അർഹതയുണ്ടായിട്ടും പഞ്ചായത്തോ ജില്ല സപ്ലൈ ഓഫിസോ മുൻഗണന പട്ടികയിലാക്കാൻ നടപടി സ്വീകരിക്കാത്തതിനെ തുടർന്ന് ന്യൂനപക്ഷ കമീഷനെ സമീപിച്ച വീട്ടമ്മക്ക് ഒടുവിൽ നീതി ലഭിച്ചു. വ്യാഴാഴ്ച മലപ്പുറത്ത് നടത്തിയ കമീഷൻ സിറ്റിങിൽ ഇത് സംബന്ധിച്ച പരാതിയിൽ കമീഷൻ തീർപ്പുകൽപ്പിച്ചു. റേഷൻ കാർഡ് മുൻഗണന വിഭാഗത്തിലുൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് അരീക്കോട് ഉൗർങ്ങാട്ടിരി സ്വദേശിനിയാണ് സംസ്ഥാന ന്യൂനപക്ഷ കമീഷന് പരാതി നൽകിയത്. പഞ്ചായത്തിലും സപ്ലൈ ഓഫിസിലും പരാതി നൽകിയിരുന്നെങ്കിലും നടപടിയില്ലാത്തതിനെ തുടർന്നാണ് ഇവർ കമീഷനെ സമീപിച്ചത്. ജില്ല സപ്ലൈ ഓഫിസർ നൽകിയ റിപ്പോർട്ട് തൃപ്തികരമല്ലാത്തതിനെ തുടർന്ന് കമീഷൻ സിവിൽ സപ്ലൈസ് വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടി. മുമ്പ് ബി.പി.എൽ ആയിരുന്നതി​െൻറ 20 മാർക്കും തൊഴിൽ കൂലി ആയതി​െൻറ 10 മാർക്കും 500 മീറ്റർ ചുറ്റളവിൽ കുടിവെള്ളം ലഭ്യമല്ലാത്തതി​െൻറ അഞ്ച് മാർക്കും ചേർത്ത് 35 മാർക്ക് ലഭിക്കുമെന്നും ഇതു പ്രകാരം മുൻഗണന പട്ടികയിലുൾപ്പെടുത്താമെന്നും ഡയറക്ടർ അറിയിച്ചതിനെ തുടർന്ന് പരാതിയിൽ തുടർ നടപടികൾ അവസാനിപ്പിച്ചതായി കമീഷൻ ചെയർമാൻ പി.കെ. ഹനീഫ പറഞ്ഞു. അർഹതയുണ്ടായിട്ടും ഫുൾടൈം ടീച്ചറായി സ്ഥാനക്കയറ്റം നൽകിയില്ലെന്ന ഉൗർങ്ങാട്ടിരി വടക്കുംമുറി സ്വദേശി സി. അബ്്ദുൽ കരീമി​െൻറ പരാതിയിലും കമീഷൻ തുടർ നടപടി അവസാനിപ്പിച്ചു. സ്ഥാനക്കയറ്റം നൽകി ഉത്തരവായിട്ടുണ്ടെന്ന കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ കമീഷനെ രേഖാമൂലം അറിയിച്ചതിനെ തുടർന്നാണിത്. കോട്ടക്കൽ പൊലീസ് സ്റ്റേഷനിലെത്തിയ അഭിഭാഷകനോട് പൊലീസ് ഉദ്യോഗസ്ഥർ അപമര്യാദയായി പെരുമാറിയെന്ന പരാതിയിൽ ജില്ലക്ക് പുറത്തുള്ള ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ സംസ്ഥാന പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടതായി കമീഷൻ പറഞ്ഞു. ന്യൂനപക്ഷ വിഭാഗത്തിലെ നിർധനരും ബുദ്ധിമുട്ട് അനുഭവിക്കുന്നവരുമായ ആളുകൾക്ക് സ്വയംതൊഴിൽ കണ്ടെത്തുന്നതിന് ജില്ലതലത്തിൽ പ്രത്യേക സമിതി രൂപീകരിക്കാൻ കമീഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ചെനക്കൽ സ്വദേശി ചെമ്പൻ നൗഷാദ് നൽകിയ പരാതിയിലാണ് നിർദേശം. 10 വർഷം കാര്യാട് കടത്ത് തോണി സർവിസ് നടത്തിയിരുന്ന നൗഷാദിന് ഇവിടെ പാലം വന്നതിനെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ടിരുന്നു. സ്വയം തൊഴിലിനായി നൽകിയിരുന്ന അപേക്ഷയിൽ തീരുമാനമാകാതിരുന്നതിനെ തുടർന്നാണ് കമീഷന് മുമ്പാകെ എത്തിയത്. ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഒരു സ്ഥിരം സംവിധാനം ആവശ്യമാണെന്ന് കമീഷന് ബോധ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. എല്ലാ ജില്ലകളിലും ജില്ല കലക്ടറുടെ നേതൃത്വത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡൻറ്, ലീഡ് ബാങ്ക് മാനേജർ, വിവിധ വകുപ്പുകളുടെ ജില്ലതല ഉദ്യോഗസ്ഥർ എന്നിവരടങ്ങുന്ന സമിതിക്ക് രൂപം നൽകാനാണ് നിർദേശം. box കമീഷന് പരാതി നൽകാം മലപ്പുറം: അവകാശ, നീതി നിഷേധത്തിനെതിരെയും സർക്കാർ ഓഫിസുകളിലൂടെ നിയമപരമായി ലഭിക്കേണ്ട സഹായങ്ങളും സേവനങ്ങളും സമയബന്ധിതമായി ലഭിക്കാതിരിക്കുകയും ചെയ്താൽ ന്യൂനപക്ഷ വിഭാഗക്കാർക്ക് കമീഷനെ സമീപിച്ച് പരിഹാരം തേടാമെന്ന് ചെയർമാൻ പി.കെ. ഹനീഫ അറിയിച്ചു. പരാതികൾ അയക്കേണ്ട വിലാസം: സംസ്ഥാന ന്യൂനപക്ഷ അവകാശ കമീഷൻ, അഞ്ജനേയ, ടി.സി 9/023 (2), ശാസ്തമംഗലം, തിരുവനന്തപുരം 695010. ഫോൺ 0471 2315133, 2315122.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.