പരിസ്ഥിതി പരിവർത്തന കൃഷി രീതി പഠിക്കാൻ ഹൈദരാബാദ്​ സംഘമെത്തി

ആലത്തൂർ: ആലത്തൂർ നിയോജക മണ്ഡലം സമഗ്ര കാർഷിക വികസന പദ്ധതിയായ 'നിറ'യിൽ നടപ്പാക്കുന്ന പദ്ധതികൾ കണ്ട് പഠിക്കാൻ ഹൈദരാബാദിൽനിന്ന് സംഘമെത്തി. കേന്ദ്ര സർക്കാർ സ്ഥാപനമായ ഹൈദരാബാദിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാൻറ് ഹെൽത്ത് മാനേജ്മ​െൻറ് ഡയറക്ടർമാരായ ഡോ. വിജയലക്ഷ്മി, ശക്തിവേൽ എന്നിവരുടെ നേതൃത്വത്തിലുള്ള ശാസ്ത്രിജ്ഞരുടെ സംഘമാണ് ആലത്തൂരിലെത്തി കൃഷിയിടങ്ങൾ പരിശോധിച്ചത്. സംസ്ഥാന പ്ലാനിങ് ബോർഡ് ഡോക്യുമെേൻറഷൻ വിഭാഗവും സംഘത്തിനൊപ്പമുണ്ടായിരുന്നു. കൃഷി ഓഫിസർ എം.വി. രശ്മി, പഞ്ചായത്ത് പ്രസിഡൻറ് ടി.ജി. ഗംഗാധരൻ, ഗൗതമൻ, പി.കെ. മോഹനൻ എന്നിവർ പ്രവർത്തനങ്ങൾ വിശദീകരിച്ചു. മറ്റ് രാജ്യങ്ങളിൽ മാത്രം കണ്ടുവരുന്ന പരിസ്ഥിതി പരിവർത്തന കൃഷിക്ക് തുടക്കം കുറിച്ച കാട്ടുശ്ശേരി കൂരോട്ട് മന്ദം പാടശേഖരം സംഘം സന്ദർശിച്ചു. വിവിധ പാടശേഖര സമിതികളിലെത്തി സംഘം കർഷകരുമായി ആശയവിനിമയം നടത്തി. തൊഴിൽ സേന, തൊഴിലുറപ്പ് വിഭാഗങ്ങളുടെയും പ്രവർത്തനങ്ങൾ ചോദിച്ചറിഞ്ഞു. കെ.ഡി. പ്രസേനൻ എം.എൽ.എയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന പദ്ധതിയിൽ സംതൃപ്തി രേഖപ്പെടുത്തി. പദ്ധതിയുടെ ഭാഗമായി നടപ്പാക്കുന്ന സുസ്ഥിര കൃഷിക്ക് സഹായങ്ങൾ നൽകാനും പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം ഡോക്യുമ​െൻററി തയാറാക്കാനും പരിപാടിയുണ്ടെന്നും സംഘം പറഞ്ഞതായി 'നിറ' പദ്ധതിക്ക് നേതൃത്വം നൽകുന്നവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.