മുഹമ്മദ് കാസിമിന് ആയിരങ്ങളുടെ യാത്രാമൊഴി

പരപ്പനങ്ങാടി: മത്സ്യബന്ധനത്തിനിടെ പിതാവി‍​െൻറ കൺമുന്നിൽവെച്ച് കടലി‍​െൻറ ആഴിയിലേക്ക് ഒഴുകിയ മത്സ്യത്തൊഴിലാളി യുവാവിന് കടലോരത്തി‍​െൻറ കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. പരപ്പനങ്ങാടി ചെട്ടിപ്പടി ആലുങ്ങൽ ബീച്ചിലെ കൊയ്യാമ്മി‍​െൻറ പുരക്കൽ ഹംസക്കോയയുടെ മകൻ മുഹമ്മദ് കാസിമിനെയാണ് കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിനിടെ കടലിൽ കാണാതായത്. മൂന്നുദിവസത്തെ തിരച്ചിലിനൊടുവിൽ ചൊവ്വാഴ്ചയാണ് മൃതദേഹം ലഭിച്ചത്. ആയിരങ്ങൾ ആലുങ്ങൽ ബീച്ചിലും വീട്ടിലും കാസിമിന് അന്ത്യവിശ്രമമൊരുക്കിയ വളപ്പിൽ ജുമാ മസ്ജിദിലുമായി തടിച്ചുകൂടി. പി.കെ. അബ്ദുറബ്ബ് എം.എൽ.എ, മുൻ മന്ത്രി കെ. കുട്ടി അഹമ്മദ് കുട്ടി, സിഡ്കോ ചെയർമാൻ നിയാസ് പുളിക്കലകത്ത്, നഗരസഭ ചെയർപേഴ്സൻ വി.വി. ജമീല ടീച്ചർ, നഗരസഭ വൈസ് ചെയർമാൻ എച്ച്. ഹനീഫ, എ.കെ. ജബ്ബാർ, എസ്.ടി.യു സംസ്ഥാന സെക്രട്ടറി ഉമ്മർ ഒട്ടുമൽ, സി. സുബൈർ, സി.ഐ.ടി.യു മത്സ്യത്തൊഴിലാളി യൂനിയൻ നേതാവ് പഞ്ചാര മുഹമ്മദ് ബാവ, തയ്യിൽ ഗസ്സാലി, എം.പി. സിദ്ദീഖ്, നഗരസഭ കൗൺസിലർമാരായ സുഹാസ്, കെ.സി. നാസർ, ഹനീഫ കൊടപ്പാളി, കെ.പി.എം. കോയ എന്നിവർ അന്ത്യോപചാരമർപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.