ക്ലീൻ കനോലി കനാൽ പദ്ധതി: നഗരസഭ ചെയർമാനും സെക്രട്ടറിയും അഴിമതിക്കാർ ^പ്രതിപക്ഷം

ക്ലീൻ കനോലി കനാൽ പദ്ധതി: നഗരസഭ ചെയർമാനും സെക്രട്ടറിയും അഴിമതിക്കാർ -പ്രതിപക്ഷം സെപ്റ്റിക് ടാങ്കുകളുടെ വില സംബന്ധിച്ച് അവ്യക്തത തുടരുന്നു പൊന്നാനി: ക്ലീൻ കനോലി കനാൽ പദ്ധതിയുടെ മറവിൽ ചെയർമാനും സെക്രട്ടറിയും അഴിമതി നടത്തുന്നുവെന്ന് പ്രതിപക്ഷ നേതാക്കൾ വാർത്തസമ്മേളനത്തിൻ ആരോപിച്ചു. ശുചിത്വമിഷ​െൻറ കീഴിൽ നൂറിൽപരം ഏജൻസികൾ ഉണ്ടായിരിക്കെ കോഴിക്കോട് കേന്ദ്രമായ റാം ബയോളജിക്കൽ എന്ന സ്ഥാപനത്തിന് ടെൻഡർ നടപടി സ്വീകരിക്കാതെ ഏകപക്ഷീയമായി കരാർ നൽകിയത് കൂടുതൽ ദുരൂഹതക്ക് കാരണമാകുന്നതായി പ്രതിപക്ഷം പറഞ്ഞു. മൂന്നു മാസത്തോളമായി നിരവധി വീട്ടുകാർ പരാതിയുമായി നഗരസഭ സെക്രട്ടറിയെ സമീപിച്ചിട്ടും നടപടി ഉണ്ടായില്ല. എന്നാൽ, ഏറ്റവും കൂടുതൽ പരാതികൾ ഉയർന്ന വണ്ടിപ്പേട്ടയിൽ കമ്പനി അധികൃതരും ചെയർമാനും സന്ദർശനം നടത്തിയപ്പോൾ വാർഡ് കൗൺസിലറെ മാറ്റി നിർത്തിയത് അവിശുദ്ധ കൂട്ടുകെട്ട് പുറത്ത് വരാതിരിക്കാനാണ്. സെപ്റ്റിക് ടാങ്കുകളുടെ വില സംബന്ധിച്ച് ഇപ്പോഴും അവ്യക്തത തുടരുകയാണ്. ചെയർമാനും കമ്പനി പ്രതിനിധിയായ ഡോ. റീനയും മാധ്യമപ്രവർത്തകരോട് പോലും ടാങ്കുകളുടെ വില സംബന്ധിച്ച ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി പറയാതിരുന്നത് പ്രതിപക്ഷത്തി​െൻറ ആരോപണങ്ങളെല്ലാം ശരിവെക്കുന്നതാണെന്നും അടുത്ത ദിവസം ക്ലീൻകനോലി കനാൽ പദ്ധതിയെകുറിച്ചുള്ള കൂടുതൽ അഴിമതികൾ തെളിവുകൾ സഹിതം സംസ്ഥാന ശുചിത്വമിഷനും കേന്ദ്രസർക്കാറി​െൻറ സ്വച്ഛഭാരത് മിഷനും നൽകുമെന്നും കൗൺസിലർമാർ പറഞ്ഞു. കൗൺസിലർമാരായ എം.പി. നിസാർ, ഉണ്ണികൃഷ്ണൻ പൊന്നാനി, എൻ. ഫസലുറഹ്മാൻ, സി. ഗംഗാധരൻ എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.