സി.പി.എം അക്രമമഴിച്ചുവിടുന്നു ^ബി.ജെ.പി

സി.പി.എം അക്രമമഴിച്ചുവിടുന്നു -ബി.ജെ.പി പൊന്നാനി: ജനരക്ഷയാത്രയുടെ വിജയത്തിൽ വിറളി പൂണ്ട സി.പി.എം അക്രമമഴിച്ചുവിടുകയാണെന്ന് ബി.ജെ.പി നേതാക്കൾ വാർത്തസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞദിവസങ്ങളിലായി പള്ളപ്രത്തുണ്ടായ അക്രമം ഖേദകരമാണ്. പ്രകടനം നടത്തരുതെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടും ആയുധങ്ങളുമായാണ് സി.പി.എം പ്രകടനം നടത്തിയത്. ബി.ജെ.പിയെ ഉന്മൂലനം ചെയ്യാൻ സി.പി.എം ശ്രമിച്ചാൽ വലിയ വില നൽകേണ്ടി വരുമെന്നും നേതാക്കൾ പറഞ്ഞു. വാർത്തസമ്മേളനത്തിൽ ചക്കൂത്ത് രവീന്ദ്രൻ, ഷാജി കളരിക്കൽ, ഇ-.ജി. ഗണേശൻ, എം.വി. രാമചന്ദ്രൻ, യു. സുജേഷ് എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.