നിലമ്പൂർ: ജില്ല ആശുപത്രിയിലെ ചില ഡോക്ടർമാർ സ്വകാര‍്യ മരുന്ന് കമ്പനികളുടെ ബിനാമികളാണെന്ന് ആരോപിച്ച് ഐ.എൻ.ടി.യു.സി ഓട്ടോ തൊഴിലാളി യൂനിയൻ മണ്ഡലം കമ്മിറ്റി ആശുപത്രിക്ക് മുന്നിൽ ഉപവാസ സമരം നടത്തി. ഡോക്ടർമാരുടെ മരുന്ന് കമ്പിനികളുമായുള്ള അവിഹിതബന്ധംമൂലം പാവപ്പെട്ട രോഗികൾക്ക് കുറഞ്ഞ വിലയുടെ മരുന്ന് ലഭ‍്യമാവുന്നില്ലെന്ന് സമരക്കാർ ആരോപിച്ചു. ആശുപത്രി മാനേജ്മെൻറ് കമ്മിറ്റിയും ഡോക്ടർമാർക്ക് അനുകൂലമായ നിലപാടുകളാണ് സ്വീകരിക്കുന്നതെന്നും സമരക്കാർ ആരോപിച്ചു. ഏകദിന ഉപവാസസമരം കെ.പി.സി.സി സെക്രട്ടറി വി.എ. കരീം ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി ഓട്ടോ തൊഴിലാളി യൂനിയൻ നിയോജക മണ്ഡലം ചോലയിൽ റഹീം അധ‍്യക്ഷത വഹിച്ചു. ആശുപത്രി മാനേജ്മെൻറ് കമ്മിറ്റി അംഗവും ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻുമായ എ. ഗോപിനാഥ്, പാലോളി മെഹബൂബ്, പി.പി. നജീബ്, ജോർജ് കുട്ടി കരുളായി, ടി.എം.എസ്. ആസിഫ്, എം. രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. അത‍്യാഹിത വിഭാഗത്തിൽ 24 മണിക്കൂറും ഡോക്ടർമാരുടെ സേവനം ലഭ‍്യമാക്കുക, അഞ്ച് വർഷത്തോളമായി അടഞ്ഞുകിടക്കുന്ന ഹൃദ്രോഗ വിഭാഗത്തിലെ ഐ.സി.യു പ്രയോജനപ്പെടുത്തുക എന്നീ ആവശ‍്യങ്ങളും സമരക്കാർ ഉന്നയിച്ചു. പടം:2 ഐ.എൻ.ടി.യു.സി ഓട്ടോ തൊഴിലാളി യൂനിയൻ ജില്ല ആശുപത്രിക്ക് മുന്നിൽ നടത്തിയ ഉപവാസ സമരം കെ.പി.സി.സി സെക്രട്ടറി വി.എ. കരീം ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.