ആര്യാടന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണം -^സി.പി.ഐ

ആര്യാടന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണം --സി.പി.ഐ നിലമ്പൂര്‍: അഴിമതിയുടേയും അവിഹിതങ്ങളുടേയും പാപഭാരം പേറുന്ന, സോളാര്‍ കമീഷന്‍ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ മുന്‍നിര്‍ത്തി സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കണമെന്ന് സി.പി.ഐ നിലമ്പൂര്‍ ലോക്കല്‍ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. കഴിഞ്ഞ യു.ഡി.എഫ് ഗവണ്‍മ​െൻറി‍​െൻറ കാലത്ത് ഇടതുപക്ഷം ഉന്നയിച്ച ആരോപണങ്ങളെല്ലാം യു.ഡി.എഫ് നിയോഗിച്ച അന്വേഷണ കമീഷന്‍ കണ്ടെത്തിയത് ഇതി‍​െൻറ തീവ്രത ഉറപ്പിക്കുന്നു. യോഗത്തില്‍ ലോക്കല്‍ സെക്രട്ടറി പി.എം. ബഷീര്‍ അധ്യക്ഷനായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.