പൂക്കോട്ടുംപാടം: അമരമ്പലം ഗ്രാമപഞ്ചായത്ത് കേരളോത്സവം ഒക്ടോബര്‍ 14, 15 തീയതികളില്‍ നടക്കും. സ്റ്റേജിതര ഇനങ്ങള്‍ 14നും സ്റ്റേജ് ഇനങ്ങള്‍ 15നും പൂക്കോട്ടുംപാടം ഗുഡ്‌വില്‍ സ്‌കൂളില്‍ നടക്കും. യുവജനങ്ങളുടെ കലകളെ പ്രോല്‍സാഹിപ്പിക്കുന്നതിനാണ് പരിപാടി. കവിത, കഥാരചന, പ്രബന്ധ രചന, ചിത്രരചന, പെയിൻറിങ് എന്നിവ 14നും സ്റ്റേജ് ഇനങ്ങളായ ലളിതഗാനം, കവിതപാരായണം, ഗ്രൂപ് സോങ്, നാടോടി നൃത്തം, നാടകം ,മോണോ ആക്ട്, മിമിക്രി, സംഘനൃത്തം, മാപ്പിളപ്പാട്ട്, കര്‍ണാടക സംഗീതം എന്നിവ 15നും നടക്കും മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ 13ന് വൈകുന്നേരം അഞ്ചിന് മുമ്പായി പഞ്ചായത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് ഭാരവാഹികളായ എന്‍. ശിവന്‍, സി.പി. സുബ്രമണ്യന്‍, കണ്ണന്‍ തരിശ് എന്നിവര്‍ വാര്‍ത്ത സമ്മേളനത്തില്‍ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.