ആട്യ പാട്യ മത്സരം; മലപ്പുറം ജില്ലക്ക്​ മൂന്നാം സ്ഥാനം

പൂക്കോട്ടുംപാടം: തൃപ്പൂണിത്തുറയില്‍ നടന്ന സംസ്ഥാന ആട്യ പാട്യ ജൂനിയര്‍ ബോയ്സ്, ഗേള്‍സ്‌ വിഭാഗം മത്സരത്തില്‍ മലപ്പുറം ജില്ലക്ക് മൂന്നാം സ്ഥാനം. പൂക്കോട്ടുംപാടം ഗവ ഹൈസ്കൂള്‍, നിലമ്പൂര്‍ മാനവേദന്‍ ഹൈസ്കൂള്‍, കരുളായി കെ.എം. ഹൈസ്കൂള്‍ എന്നിവിടങ്ങളിലെ കുട്ടികളാണ് ജില്ലക്കായി മത്സരിച്ചത്. ജൂനിയര്‍ ബോയ്സില്‍ കോഴിക്കോട് ഒന്നാം സ്ഥാനവും പാലക്കാട് രണ്ടാം സ്ഥാനവും ഗേള്‍സില്‍ തൃശ്ശൂര്‍ ഒന്നാം സ്ഥാനവും കോഴിക്കോട് രണ്ടാം സ്ഥാനവും നേടി. ഫോട്ടോ: തൃപ്പൂണിത്തുറയില്‍ നടന്ന സംസ്ഥാന ആട്യ പാട്യ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ ജില്ല ജൂനിയര്‍ ബോയ്സ് ടീം ഫോട്ടോ: തൃപ്പൂണിത്തുറയില്‍ നടന്ന സംസ്ഥാന ആട്യ പാട്യ മത്സരത്തില്‍ മൂന്നാം സ്ഥാനം നേടിയ മലപ്പുറം ജില്ല ജൂനിയര്‍ ഗേള്‍സ്‌ ടീം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.