വളാഞ്ചേരി ടൗണിലെ ഗതാഗതക്കുരുക്ക്; നടപടിയെടുക്കാനാകാതെ അധികൃതർ

വളാഞ്ചേരി: അനധികൃത പാർക്കിങ്ങും ഗതാഗതനിയമം തെറ്റിച്ചു വരുന്ന വാഹനങ്ങളും വളാഞ്ചേരി ടൗണിലെ ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നു. ഗതാഗക്കുരുക്ക് ഒഴിവാക്കുന്നതിന് നടപടിയെടുക്കാനാകാതെ അധികൃതർ. ട്രാഫിക് െറഗുലേറ്ററി കമ്മിറ്റി എടുത്ത തീരുമാനങ്ങൾപോലും വിവിധ മേഖലകളിൽ നിന്നുമുള്ള സമ്മർദം കാരണം പൊലീസിനും നടപ്പാക്കാൻ സാധിക്കുന്നില്ല. പെരിന്തൽമണ്ണ റോഡിൽ ബസ്സ്റ്റാൻഡ് കവാടത്തിനടുത്തായി ബസുകൾ യാത്രക്കാരെ കയറ്റാൻ നിർത്തുന്നത്, ജങ്ഷൻ മുതൽ കോഴിക്കോട് റോഡിൽ പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷകളെ പരിമിതപ്പെടുത്തൽ, ടൗണിലെ വിവിധ റോഡരികിൽ സർവിസ് നടത്തുന്ന വാഹനങ്ങൾക്കും കാൽനടക്കാർക്കും തടസ്സമാകുന്ന തരത്തിൽ സ്വകാര്യവാഹനങ്ങളുടെ പാർക്കിങ്, ഫുട്പാത്തിൽ കൂടി നടന്നുപോകുന്നവർക്ക് മാർഗതടസ്സമാകുന്ന തരത്തിൽ വ്യാപാര സ്ഥാപനങ്ങൾ സാധനങ്ങൾ വെക്കുന്നത്, തുടങ്ങിയ വിവിധ പ്രശ്നങ്ങൾക്ക് ഒരുപരിഹാരവുമില്ല. ഇതിൽ പലതും ഒഴിവാക്കുന്നതിനായി ട്രാഫിക് െറഗുലേറ്ററി കമ്മിറ്റി നേരത്തേ തീരുമാനിച്ചിരുന്നു. ജങ്ഷൻ മുതൽ കോഴിക്കോട് റോഡിൽ അനധികൃതമായി പാർക്ക് ചെയ്ത നാല് ഓട്ടോറിക്ഷകളെ ബുധനാഴ്ച പൊലീസ് പിടികൂടി സ്റ്റേഷനിൽ എത്തിച്ചിരുന്നു. ഓട്ടോറിക്ഷ തൊഴിലാളി നേതാക്കൾകൂടി പങ്കെടുത്ത ട്രാഫിക് െറഗുലേറ്ററി കമ്മിറ്റി യോഗതീരുമാനം നടപ്പാക്കാൻ ശ്രമിക്കുകയാണ് ചെയ്തതെന്നും ഇവിടെ പാർക്ക് ചെയ്ത ഓട്ടോകളെ നേരത്തേ പലതവണ താക്കീത് ചെയ്തിരുെന്നന്നും വളാഞ്ചേരി എസ്.ഐ ബഷീർ സി. ചിറക്കൽ പറഞ്ഞു. മോട്ടോർ കോഒാഡിനേഷൻ കമ്മിറ്റി നേതൃത്വത്തിൽ സംഘടന നേതാക്കൾ സ്റ്റേഷനിലെത്തി സംസാരിച്ചതിനെ തുടർന്ന് വാഹനം കൊണ്ടുപോകുവാൻ അനുവാദം നൽകിയിരുന്നുവെന്നും എസ്.ഐ പറഞ്ഞു. ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട് ഓട്ടോറിക്ഷകൾക്കെതിരെ മാത്രമേ പലപ്പോഴും അധികൃതർ നടപടിയെടുക്കുന്നുള്ളൂവെന്നും അനധികൃത പാർക്കിങ്, പെർമിറ്റില്ലാതെ ഓടുന്ന ഓട്ടോകൾക്കെതിരെ നടപടി തുടങ്ങിയവ നടപ്പാക്കാൻ പൊലീസി​െൻറ ഭാഗത്തുനിന്നും ഒരുനടപടിയും ഉണ്ടാവുന്നില്ലായെന്നും മോട്ടോർ കോഒാഡിനേഷൻ കമ്മിറ്റി നേതാക്കൾ പറഞ്ഞു. നേരത്തേ ട്രാഫിക് െറഗുലേറ്ററി കമ്മിറ്റിയോഗം എടുത്ത എല്ലാ തീരുമാനങ്ങളും നടപ്പാക്കാനാവശ്യമായ നടപടി അധികൃതർ സ്വീകരിക്കുകയാണെങ്കിൽ ഓട്ടോ തൊഴിലാളികളും സഹകരിക്കുമെന്നും നേതാക്കൾ പറഞ്ഞു. തൊഴിലാളികളോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ചയും ഓട്ടോ തൊഴിലാളികൾ പണിമുടക്കുമെന്ന് മോട്ടോർ കോഒാഡിനേഷൻ കമ്മിറ്റി കൺവീനർ എം. ജയകുമാർ, ചെയർമാൻ മുഹമ്മദലി നീറ്റുക്കാട്ടിലും അറിയിച്ചു. photo: tir mw9 വളാഞ്ചേരി ജങ്ഷൻ മുതൽ കോഴിക്കോട് റോഡിൽ പാർക്ക് ചെയ്യുന്ന ഓട്ടോറിക്ഷകളെ പരിമിതപ്പെടുത്തുന്നതി​െൻറ ഭാഗമായി പൊലീസി​െൻറ നേതൃത്വത്തിൽ പോസ്റ്റ് സ്ഥാപിച്ചിരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.