വിദ്യാർഥികൾക്ക് വിൽക്കാൻ കൊണ്ടുവന്ന ഹാൻസ് പിടികൂടി

പാണ്ടിക്കാട്: വണ്ടൂർ റോഡ് കാഞ്ഞിരപ്പടിയിലെ പലചരക്ക് കടയിൽ നിന്ന് നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി. 283 പാക്കറ്റ് ഹാൻസാണ് പിടികൂടിയത്. കടയുടമ മാഞ്ചേരി ശംസുദ്ദീനെയാണ് പാണ്ടിക്കാട് എസ്.ഐ പി. ദയാശീല​െൻറ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. പാണ്ടിക്കാട് ഗവൺമ​െൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്ക് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നു എന്ന രക്ഷിതാക്കളുടെയും സ്കൂൾ അധികൃതരുടെയും പരാതിയെ തുടർന്നാണ് കടയിൽ പരിശോധന നടത്തിയത്. നാലാം തവണയാണ് ശംസുദ്ദീൻ ഇതേ കേസിൽ അറസ്റ്റിലാകുന്നത്. ഇയാൾക്ക് പുകയില ഉൽപ്പന്നങ്ങൾ എത്തിച്ചു നൽകുന്ന മൊത്തവിതരണക്കാരെ കുറിച്ച് പോലീസ് അനേഷിച്ചു വരികയാണ്. ഇത്തവണ ജാമ്യം ലഭിക്കാത്ത ഗൗരവമേറിയ വകുപ്പുകളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. അഡീഷനൽ എസ്.ഐ കെ. മുഹമ്മദ്‌, സീനിയർ സിവിൽ പൊലീസ് ഓഫിസർ കെ.വി. കുരുവിള, എ. പ്രശാന്ത്, സിന്ധു എന്നിവരടങ്ങിയ സംഘമാണ് പരിശോധന നടത്തിയത്. പ്രതിയെ വ്യാഴാഴ്ച്ച പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.