ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു

പാലക്കാട്: നരേന്ദ്ര മോദി സർക്കാറിനെതിരെ രാജ്യവ്യാപകമായി ഉയർന്നുവന്ന ജനരോഷത്തി‍​െൻറ ശ്രദ്ധ തിരിച്ചുവിടാനും അഴിമതിയിൽ മുങ്ങിക്കുളിച്ച ബി.ജെ.പി സംസ്ഥാന നേതൃത്വത്തെ വെള്ളപൂശാനുമാണ് സംഘ്പരിവാർ സി.പി.എമ്മിനെതിരെ നുണപ്രചാരണം നടത്തുന്നതെന്ന് മന്ത്രി എ.കെ. ബാലൻ. അഴിമതി ആരോപണത്തെ തുടർന്നുണ്ടായ നാണക്കേട് മാറ്റാനാണ് ബി.ജെ.പി ജനരക്ഷ മാർച്ച് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ആർ.എസ്.എസ്--ബി.ജെ.പി കുപ്രചാരണങ്ങൾക്കെതിരെ സി.പി.എം സംഘടിപ്പിച്ച ബഹുജനകൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.എം ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എം. ചന്ദ്രൻ, എൻ.എൻ. കൃഷ്ണദാസ്, കഥാകൃത്ത് മുണ്ടൂർ സേതുമാധവൻ, ശിവൻ നമ്പൂതിരി എന്നിവർ സംസാരിച്ചു. photo: pl7 .......... photo: pl6 കേരള കോൺഗ്രസ് (എം) പാലക്കാട് ജില്ല പ്രസിഡൻറായി െതരഞ്ഞെടുക്കപ്പെട്ട ജോബിജോൺ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.