വോട്ടിങ്​ സാമഗ്രികൾ വിതരണം ചെയ്തു

തിരൂരങ്ങാടി: പോളിങ് സ്റ്റേഷനുകളിലേക്കുള്ള വോട്ടിങ് സാമഗ്രികളുടെ വിതരണം തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിൽ നടന്നു. വി.വി.പാറ്റ് മെഷീൻ ഉൾപ്പെടെയുള്ള വോട്ടിങ് യന്ത്രങ്ങളും മറ്റു സ്റ്റേഷനറി സാധനങ്ങളും ഉദ്യോഗസ്ഥർക്ക് കൈമാറി. യു.ഡി.എഫ് സ്ഥാനാർഥി ഒന്നാമതും ബി.ജെ.പി സ്ഥാനാർഥി രണ്ടാമതും എൽ.ഡി.എഫ് സ്ഥാനാർഥി മൂന്നാമതുമാണുള്ളത്. വോട്ടെടുപ്പിനായി 1061 ഉദ്യോഗസ്ഥരെയാണ് നിയമിച്ചിരിക്കുന്നത്. ഓരോ പോളിങ് ബൂത്തിലേക്കും നാല് വീതം ഉദ്യോഗസ്ഥരാണുണ്ടാവുക. സുരക്ഷക്കായി സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥരും പൊലീസുമുണ്ട്. അഞ്ച് മാതൃക ബൂത്തുകളും അഞ്ച് വനിത ബൂത്തുകളും സജ്ജമാക്കിയിട്ടുണ്ട്. കലക്ടർ അമിത് മീണ, തെരഞ്ഞെടുപ്പ് നിരീക്ഷകൻ അമിത് ചൗധരി, റിട്ടേണിങ് ഓഫിസർ ദാമോദരൻ, അസി. റിട്ടേണിങ് ഓഫിസർ നിഖിൽ പി. കുര്യൻ എന്നിവർ നേതൃത്വം നൽകി. പടം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.