​നഗരസഭ ബസ് സ്​റ്റാന്‍ഡിലെ ശൗചാലയം; എ.ഐ.വൈ.എഫ് ധര്‍ണ നടത്തി

നിലമ്പൂര്‍: മാസങ്ങളായി അടഞ്ഞുകിടക്കുന്ന നിലമ്പൂർ നഗരസഭ ചന്തക്കുന്ന് ബസ്സ്റ്റാൻഡ് പൊതുശൗചാലയം തുറന്നുകൊടുക്കാത്തതിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് നിലമ്പൂര്‍ മുനിസിപ്പല്‍ കമ്മിറ്റി സ്റ്റാൻഡിൽ ധര്‍ണ നടത്തി. യാത്രക്കാര്‍ക്ക് ഏറെ പ്രയോജനകരമായിരുന്ന ശൗചാലയം അറ്റകുറ്റപ്പണി നടത്താത്തതിനെ തുടര്‍ന്ന് മാസങ്ങളായി അടഞ്ഞുകിടക്കുകയാണ്. നിരവധി പരാതികള്‍ ലഭിച്ചിട്ടും ഇത് ഉപയോഗ പ്രദമാക്കാൻ നഗരസഭ അധികൃതര്‍ തയാറായിട്ടില്ല. സ്വച്ഛ് ഭാരതത്തില്‍ കക്കൂസില്ലാത്ത നിലമ്പൂര്‍ നഗരസഭ എന്ന ബാനറുമായായിരുന്നു ധര്‍ണ. എ.ഐ.വൈ.എഫ് ജില്ല ജോ. സെക്രട്ടറി പി.എം. ബഷീര്‍ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡൻറ് പി. അനസ്ബാബു അധ്യക്ഷനായി. മണ്ഡലം സെക്രട്ടറി പി. ഷാനവാസ്ബാബു, അമിത് നിലമ്പൂര്‍, പ്രദീപ് കുറ്റിപുളിയന്‍ എന്നിവര്‍ സംസാരിച്ചു. പടം-5- എ.ഐ.വൈ.എഫ് ധര്‍ണ ജില്ല ജോ. സെക്രട്ടറി പി.എം. ബഷീര്‍ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.