'സർക്കാർ സമിതിയെ നിയമിക്കണം' മലപ്പുറം: ഇന്ധനം, ടാക്സ്, ഇൻഷുറൻസ്, അവശ്യസാധനങ്ങൾ എന്നിവയുടെ വിലവർധനവ് കാരണം ജീവിതം വഴിമുട്ടിയ ഓട്ടോ ടാക്സി തൊഴിലാളികളുടെ കുടുംബങ്ങൾ പട്ടിണിയിലേക്കും ആത്്മഹത്യയിലേക്കും എത്തിപ്പെടുന്നത് തടയാൻ ഇവരുടെ അവസ്ഥയെക്കുറിച്ച് പഠനം നടത്താൻ സർക്കാർ സമിതിയെ നിയമിക്കണമെന്ന് ഓട്ടോ മൊബൈൽ വർക്കേഴസ് ആൻഡ് ൈഡ്രവേഴ്സ് യൂനിയൻ ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ഷെഫീഖ് അഹമ്മദ് അധ്യക്ഷത വഹിച്ചു. അബ്ദുസ്സലാം നെയ്തക്കോടൻ, അബ്ദുറഹ്മാൻ ചിറയിൽ, വിപിൻ ചന്ദ്രൻ, കബീർ മമ്പാട് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.