എ.ഇ.ഒ ഒാഫിസിലേക്ക് മാർച്ച്

മഞ്ചേരി: പാഠപുസ്തക വിതരണം ഉടൻ പൂർത്തിയാക്കുക, അബദ്ധങ്ങൾ നിറഞ്ഞ പാഠപുസ്തകം പിൻവലിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എം.എസ്.എഫ് മഞ്ചേരി നടത്തി. മുസ്ലിം ലീഗ് ജില്ല ജനറൽ സെക്രട്ടറി യു.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് ജില്ല പ്രസിഡൻറ് അൻവർ മുള്ളമ്പാറ, സാദിഖ് കൂളമഠത്തിൽ, സുഹൈൽ അത്തിമണ്ണിൽ, കണ്ണിയൻ അബൂബക്കർ, ടി.എം. നാസർ, ജദീർ, ഷരീഫ്, സലീം മണ്ണിശേരി, ഇഖ്ബാൽ എന്നിവർ സംസാരിച്ചു. മഞ്ചേരി എ.ഇ.ഒ ഒാഫിസിലേക്ക് എം.എസ്.എഫ് പ്രവർത്തകർ നടത്തിയ മാർച്ച് യൂത്ത് ലീഗ് പ്രവർത്തകർക്ക് മുൻകൂർ ജാമ്യം മഞ്ചേരി: പോളിടെക്നിക്ക് യൂനിയൻ തെരഞ്ഞെടുപ്പിലെ വിജയത്തെ തുടർന്ന് എസ്.എഫ്.ഐ നടത്തിയ ജാഥക്കു നേരെ കല്ലെറിഞ്ഞതിന് വധശ്രമത്തിന് കേസെടുത്ത പത്ത് പ്രതികൾക്കും ജില്ല സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകി. നേരത്തെ അറസ്റ്റിലായ രണ്ടു പേർക്ക് രണ്ടു ദിവസം മുമ്പ് ജാമ്യം നൽകിയിരുന്നു. വധശ്രമത്തിന് പുറമെ പട്ടികജാതി പട്ടികവർഗ സംരക്ഷണ നിയമം പ്രകാരവും പ്രതികൾക്കെതിരെ കേസുണ്ട്. ഇതിൽ മുൻകൂർ ജാമ്യ ഹരജി നൽകിയിട്ടുണ്ട്. സെപ്റ്റംബർ 22നാണ് കേസിനാസ്പദമായ സംഭവം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.