പാലക്കാട്​ ഉപജില്ലാ കലോത്സവംഒക്​ടോബർ 25 മുതൽ

പാലക്കാട്: ഒക്ടോബർ 25 മുതൽ 28 വരെ കാണിക്കമാത ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന ഉപജില്ല കലോത്സവത്തിന് സ്വാഗതസംഘം സംഘം രൂപവത്കരിച്ചു. രൂപവത്കരണ യോഗം സ്കൂൾ പി.ടി.എ പ്രസിഡൻറ് ടി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ടി. ജയപ്രകാശ് അധ്യക്ഷതവഹിച്ചു. എ.ഇ.ഒ വിനോദൻ, സിസ്റ്റർ സിജി, ആർ. ബാബു സുരേഷ്, എം. രേഖ അനിൽ, ഇ.ടി. സാബു, പ്രഭുൽകുമാർ, പൗലോസ്, ടി. ഷൗക്കത്തലി, അബ്ദുൽനാസർ, വിനോദ്കുമാർ എന്നിവർ സംസാരിച്ചു. ജനരക്ഷായാത്രക്ക് വടക്കഞ്ചേരിയിൽ സ്വീകരണം വടക്കഞ്ചേരി: ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്രക്ക് വടക്കഞ്ചേരിയിൽ സ്വീകരണം നടത്തി. മന്ദത്ത് നടന്ന സ്വീകരണ പൊതുസമ്മേളനം കേന്ദ്രമന്ത്രി വി.കെ. സിങ് ഉദ്ഘാടനം ചെയ്തു. ബി.ജെ.പി ജില്ല ജനറൽസെക്രട്ടറി പ്രദീപ്കുമാർ അധ്യക്ഷതവഹിച്ചു. ഉത്തർപ്രദേശ് മന്ത്രി ധാരാസിങ്, കർണാടക നിയമസഭ പ്രതിപക്ഷനേതാവ് ഇൗശ്വരപ്പ, എം. ശിവരാജൻ, സി. കൃഷ്ണകുമാർ, പി.എ. വേലായുധൻ, ദാസ്, ലോകനാഥന എന്നിവർ സംസാരിച്ചു. photo: pe13 ജനരക്ഷായാത്രക്ക് വടക്കഞ്ചേരിയിൽ നൽകിയ സ്വീകരണം 'തുക പൂജ്യമാകുന്ന കളികൾ' പ്രകാശനം ചെയ്തു പാലക്കാട്: ഫാഷിസത്തിനെതിരെ മനുഷ്യസമുദ്രങ്ങൾ തെരുവിൽ നിറയുമെന്ന് കഥാകൃത്ത് പി. സുരേന്ദ്രൻ. ചെറിയ ചെറിയ കൂട്ടായ്മകളും നവമാധ്യമങ്ങൾ വഴിയുള്ള പ്രതിരോധങ്ങളുമാണ് ഫാഷിസത്തെ ചെറുക്കാനുള്ള വഴിയെന്നും എഴുത്തുകാരും സാംസ്കാരിക പ്രവർത്തകരും അതിൽ പങ്ക് ചേരണമെന്നും അദ്ദേഹം പറഞ്ഞു. കൽപാത്തിപുഴയോരത്ത് പുരോഗമന കലാ സാഹിത്യ സംഘം സംഘടിപ്പിച്ച കൂട്ടായ്മയിൽ മനോജ് വീട്ടിക്കാട് രചിച്ച 'തുക പൂജ്യമാകുന്ന കളികൾ' നോവലി​െൻറ പ്രകാശനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു പി. സുരേന്ദ്രൻ. ടി.കെ. ശങ്കരനാരായണൻ പുസ്തകം ഏറ്റുവാങ്ങി. രാജേഷ് മേനോൻ അധ്യക്ഷതവഹിച്ചു. പി.ആർ. ജയശീലൻ, ഡോ. സി. ഗണേഷ്, മോഹൻദാസ് ശ്രീകൃഷ്ണപുരം, സിബിൻ ഹരിദാസ്, എ.കെ. ചന്ദ്രൻകുട്ടി, എം. ബിമിനി, ശരത്ബാബു തച്ചമ്പാറ, മനോജ് വീട്ടിക്കാട്, ഇ.കെ. ജലീൽ, കംഗീത കുളത്തൂർ എന്നിവർ സംസാരിച്ചു. Sarath8:19 PM 10/10/2017
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.