തായമ്പക മത്സരം

ആനക്കര: മലമല്‍ക്കാവ് ശ്രീ അയ്യപ്പക്ഷേത്രം സംഘടിപ്പിക്കുന്ന 20ാമത് അഖിലകേരള കേശവ പൊതുവാള്‍ സ്മാരക നവംബർ 11ന് ക്ഷേത്രത്തില്‍ നടക്കും. പങ്കെടുക്കാന്‍ നവംബർ ആറിന് മുമ്പ് പേര് രജിസ്റ്റര്‍ ചെയ്യണം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് സ്വര്‍ണ പതക്കം നല്‍കും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ 10നും 16നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. പക്കമേളക്കാരെ കൂടെ കൊണ്ടുവരണം. 45 മിനിറ്റായിരിക്കും മത്സര സമയം. വയസ്സ് തെളിയിക്കുന്ന രേഖകള്‍ സഹിതം താഴെ കാണുന്ന വിലാസത്തില്‍ അപേക്ഷിക്കണം. മാനേജര്‍, മലമല്‍ക്കാവ് ശ്രീ അയ്യപ്പക്ഷേത്രം, പി.ഒ മലമല്‍ക്കാവ്, വഴി കൂടല്ലൂർ, പാലക്കാട് ജില്ല, ഫോൺ: 9846995575.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.