സോളിഡാരിറ്റി സെക്ര​േട്ടറിയറ്റ് മാര്‍ച്ച് 11ന്

പാലക്കാട്: തൃപ്പൂണിത്തുറയില്‍ പ്രവര്‍ത്തിക്കുന്ന വിവാദ യോഗ കേന്ദ്രം അടച്ച്പൂട്ടണമെന്നാവശ്യപ്പെട്ട് സോളിഡാരിറ്റി ഒക്ടോബര്‍ 11ന് സംഘടിപ്പിക്കുന്ന സെക്രേട്ടറിയറ്റ് മാർച്ച് വിജയപ്പിക്കാന്‍ ജില്ല കമ്മിറ്റി യോഗം തീരുമാനിച്ചു. ഇതര മതസ്ഥരെ വിവാഹം ചെയ്ത് ആദര്‍ശമാറ്റം സ്വീകരിച്ച യുവതി യുവാക്കളെയും മിശ്ര വിവാഹിതരെയും ഹിന്ദുമതത്തിലേക്ക് മടക്കിക്കൊണ്ടുവരാന്‍ കൊടിയ പീഡനങ്ങളാണ് കേന്ദ്രത്തില്‍ നടക്കുന്നതെന്ന് യോഗം വിലയിരുത്തി. കേന്ദ്രത്തിനെതിരെ നിയമ നടപടി ഇഴഞ്ഞാണ് നീങ്ങുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. ജില്ല പ്രസിഡൻറ് എ.കെ. നൗഫല്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ലുഖ്മാന്‍ ആലത്തൂര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭാരവാഹികളായ ഷാജഹാന്‍ കൊല്ലങ്കോട്, ജംഷീര്‍ ആലത്തൂര്‍, ഷക്കീര്‍ അഹമ്മദ്, ജംഷീര്‍ മാസ്റ്റര്‍ എടുത്തനാട്ടുകര, അബ്്ദുല്ല ഹസനാര്‍ എന്നിവര്‍ സംസാരിച്ചു. ഗാന്ധിജയന്തി വാരാചരണത്തിന് സമാപനം പാലക്കാട്: തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിന് പരമ്പരാഗത കൈത്തറി മേഖല അനിവാര്യമാണെന്ന് എം.ബി. രാജേഷ് എം.പി പറഞ്ഞു. ജില്ലാ ഇൻഫർമേഷൻ ഓഫിസി‍​െൻറ ആഭിമുഖ്യത്തിൽ ഗാന്ധിജയന്തി വാരാചരണത്തി‍​െൻറ ജില്ലതല സമാപന പരിപാടിയായ കൈത്തറി- ഖാദി തൊഴിലാളികൾക്കുള്ള ബോധവത്കരണ ക്ലാസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴിലാളികൾക്ക് നൂൽ ലഭിക്കുന്നതിനുള്ള വീവേസ് യാൺ പാസ്ബുക്കുകളും എം.പി. വിതരണം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ശാന്തകുമാരി അധ്യക്ഷത വഹിച്ചു. ജില്ല കലക്ടർ ഡോ. പി. സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. ജില്ല വ്യവസായ കേന്ദ്രം ജനറൽ മാനേജർ ജി. രാജ്മോഹൻ, ജില്ല ഇൻഫർമേഷൻ ഓഫിസർ വി.പി. സുലഭകുമാരി, പഞ്ചാബ് നാഷനൽ ബാങ്ക് സർക്കിൾ ഹെഡ് സുമ്രിത്ര ഭാസ്കരൻ, കനറ ബാങ്ക് കോഴിക്കോട് സർക്കിൾ മാനേജർ എൻ.വി. മുരളീകൃഷ്ണൻ, ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് ബോർഡ് െപ്രാജക്ട് ഓഫിസർ കെ.വി. ഗിരീഷ് കുമാർ, സി. നാച്ചിമുത്തു (എൻ.എച്ച്.ഡി.സി), ഡോ. പ്രസീത ഉണ്ണികൃഷ്ണൻ, നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപൺ സ്കൂൾ പ്രതിനിധി ദേവഘോഷ് എന്നിവർ പങ്കെടുത്തു. ജില്ല സമഗ്ര പദ്ധതി പരിശീലനം ഇന്ന് പാലക്കാട്: ജില്ല സമഗ്ര പദ്ധതി തയാറാക്കുന്നതുമായി ബന്ധപ്പെട്ട് രൂപവത്കരിച്ച വിവിധ ഉപസമിതി ചെയർമാൻ, വൈസ് ചെയർമാൻ, കൺവീനർ, അംഗങ്ങൾ എന്നിവർക്കുള്ള ഏകദിന പരിശീലനം ചൊവ്വാഴ്ച രാവിലെ 9.30ന് ജില് പഞ്ചായത്ത് സമ്മേളനഹാളിൽ തുടങ്ങും. .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.