ജനരക്ഷാ യാത്രക്ക് സ്വീകരണം നൽകി

ആനക്കര: ജനരക്ഷായാത്രക്ക് ജില്ല അതിര്‍ത്തിയായ നീലിയാട് സ്വീകരണം നല്‍കി. രാവിലെ മുതല്‍ തന്നെ പാലക്കാട് ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ സുരക്ഷവലയം തീര്‍ത്തിരുന്നു. ബി.ജെ.പി സംസ്ഥാന സെക്രട്ടറിയും യാത്രയുടെ ജില്ല കോഒാഡിനേറ്ററുമായ സി. കൃഷ്ണകുമാര്‍ അടക്കം പ്രമുഖര്‍ ജാഥാ ക്യാപ്റ്റന്‍ കുമ്മനം രാജശേഖരന് ഷാള്‍ അണിയിച്ചു. ജില്ല പ്രസിൻറ് അഡ്വ. ഇ. കൃഷ്ണദാസ്, ദേശീയ സമിതി അംഗം വി. രാമന്‍കുട്ടി, സംസ്ഥാന കര്‍ഷകമോര്‍ച്ച സെക്രട്ടറി കെ. സുരേഷ്‌കുമാര്‍, ബി.ജെ.പി ജില്ല പ്രസിഡൻറ് അഡ്വ. ഇ. കൃഷണദാസ്, വൈസ് പ്രസിഡൻറ് വി.ബി. മുരളീധരന്‍, ജില്ല ജനറല്‍ സെക്രട്ടറിമാരായ കെ.വി. ജയന്‍, കെ.ജി. പ്രദീപ്, മണ്ഡലം പ്രസിഡൻറ് കെ.വി. ദിവാകരന്‍, ജനറൽ സെക്രട്ടറിമാരായ ഉണ്ണികൃഷ്ണൻ മേഴത്തൂര്‍, ദിനേശന്‍ എറവക്കാട് എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. CAPTION: ബി.ജെ.പി ജനരക്ഷായാത്രക്ക് നീലിയാട്ട് നൽകിയ സ്വീകരണം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.