ആശുപത്രിയിൽനിന്ന്​ മലിനജലം; നഗരസഭയിലേക്ക് നാട്ടുകാരുടെ മാർച്ച്

കോട്ടക്കൽ: ചങ്കുവെട്ടി ജങ്ഷനിലെ സ്വകാര്യ ആശുപത്രിയിൽനിന്ന് തള്ളുന്ന മലിനജലം ആരോഗ്യഭീഷണി സൃഷ്ടിക്കുന്നുവെന്നാരോപിച്ച് നാട്ടുകാർ നഗരസഭയിലേക്ക് മാർച്ച് നടത്തി. കൊഴൂരിലെ തണൽമരം കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ച് പരിസ്ഥിതി പ്രവർത്തകൻ കെ.കെ. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. ആശുപത്രിയുടെ പിൻവശത്തെ പാടത്ത് കെട്ടിക്കിടക്കുന്ന മലിനജലം കാരണം കിണറുകളിലെ വെള്ളം ഉപയോഗിക്കാൻ കഴിയാത്ത അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു. പുറത്തുനിന്ന് വെള്ളം പണം കൊടുത്ത് വാങ്ങേണ്ട അവസ്ഥയാണ്. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് ഉണ്ടാക്കിയ റിപ്പോർട്ട് തടയുക, വിഷയത്തിൽ നഗരസഭ പരിഹാരം കാണുക എന്നീ ആവശ്യങ്ങളുന്നയിച്ചായിരുന്നു മാർച്ച്. സി.എച്ച്. മാനു അധ്യക്ഷത വഹിച്ചു. ടി.പി. സുബൈർ, കുന്നത്ത് അഷ്റഫ്, കുട്ടിപ്പ കൊഴൂർ എന്നിവർ സംസാരിച്ചു. പടം / കൊഴൂർ തണൽമരം കൂട്ടായ്മയുടെ ബഹുജന മാർച്ച് കെ.കെ. ജനാർദ്ദനൻ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.