മീസിൽസ്​ റൂ​െബല്ല വാക്​സിൻ: കൊണ്ടോട്ടിയിൽ 19 ശതമാനം പൂർത്തിയായി

വിലയിരുത്താൻ ലോകാരോഗ്യസംഘടന സംഘെമത്തി കൊണ്ടോട്ടി: മീസിൽസ്, റൂബെല്ല വാക്സിൻ കുത്തിവെപ്പ് കൊണ്ടോട്ടി ബ്ലോക്കിൽ 19 ശതമാനം പൂർത്തിയായി. കൊണ്ടോട്ടി നഗരസഭയും ആറ് പഞ്ചായത്തുകളും ഉൾപ്പെടുന്ന ബ്ലോക്കിലാണ് ഒരാഴ്ചക്കകം 19 ശതമാനം പൂർത്തിയായിരിക്കുന്നത്. അതേസമയം, വാക്സിൻ കുത്തിവെപ്പി​െൻറ ആദ്യ ആഴ്ചയിൽ ലക്ഷ്യമിട്ടതി​െൻറ 81 ശതമാനം പൂർത്തിയാക്കാൻ ആരോഗ്യവകുപ്പിന് സാധിച്ചിട്ടുണ്ട്. തിങ്കളാഴ്ച വാക്സിൻ കുത്തിവെപ്പ് നൽകുന്നതി​െൻറ പ്രവർത്തനങ്ങൾ വിലയിരുത്താൻ ലോകാരോഗ്യസംഘടനയുടെ (ഡബ്ല്യു.എച്ച്.ഒ) പ്രതിനിധികൾ കൊണ്ടോട്ടിയിലെത്തി. ഡബ്ല്യു.എച്ച്.ഒ ടീം ലീഡർ ഡോ. ആശിഷ് സത്ത്പതി, കൺസൽട്ടൻറ് ഡോ. ശ്രീനാഥ് എന്നിവരാണ് ബ്ലോക്കിലെ സ്കൂളുകളിൽ സന്ദർശനം നടത്തിയത്. പുളിക്കൽ എ.എം.എം. ഹൈസ്കൂൾ, തുറക്കൽ അൽഹിദായ സ്കൂൾ എന്നിവിടങ്ങളിലാണ് ഇവർ പരിശോധിച്ചത്. ബ്ലോക്കിൽ 118 സ്കൂളുകളിലും 217 അംഗൻവാടികളിലുമാണ് വാക്സിൻ നൽകുന്നത്. ഒമ്പത് മാസം മുതൽ 15 വയസ്സ് വരെയുള്ളവർക്കാണ് വാക്സിൻ നൽകുക. ബ്ലോക്ക് പരിധിയിൽ ഇൗ പ്രായത്തിൽ 74,855 കുട്ടികളാണുള്ളത്. നവംബർ മൂന്ന് വരെയാണ് വാക്സിൻ നൽകുക. ജില്ല മാസ് മീഡിയ ഒാഫിസർ ഗോപാലൻ, ബ്ലോക്ക് മെഡിക്കൽ ഒാഫിസർ ഡോ. സുരേഷ് ബാബു, ഹെൽത്ത് സൂപ്പർ വൈസർ എം. അനിൽകുമാർ, ഡോ. നവീൻ, ടി. സൈനബ എന്നിവർ സംബന്ധിച്ചു. ഫോേട്ടാ: kdy3: മീസിൽസ്, റൂബെല്ല വാക്സിൻ പ്രവർത്തനങ്ങൾ വിലയിരുത്താെനത്തിയ ലോകാരോഗ്യസംഘടന പ്രതിനിധികൾ തുറക്കൽ അൽഹിദായ സ്കൂളിൽ വിദ്യാർഥികൾക്കൊപ്പം - കായികമേളയിൽ ഭിന്നശേഷി വിദ്യാർഥികളും കൊണ്ടോട്ടി: ഭിന്നശേഷി വിദ്യാർഥികൾക്കും കായികമേളയിൽ അവസരമൊരുക്കി സ്കൂൾ അധികൃതർ. കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസിലാണ് കായികമേളയിൽ ഭിന്നശേഷി വിദ്യാർഥികൾക്കും പെങ്കടുക്കാൻ അവസരം ഒരുക്കിയത്. ഭിന്നശേഷിയുള്ള വിദ്യാർഥികൾക്ക് അവസരം നൽകി മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതി​െൻറ ഭാഗമായിട്ടായിരുന്നു. കായികാധ്യാപകൻ മുഹമ്മദ് ഷാജഹാനാണ് നേതൃത്വം നൽകിയത്. സാധാരണ കായികമേളയിൽ പെങ്കടുക്കാൻ സാധിക്കാത്ത ഇവർക്ക് അധ്യാപകരും രക്ഷിതാക്കളും മുതിർന്ന വിദ്യാർഥികളുടെയും പിന്തുണ കൂടിയായപ്പോൾ മേള വേറിട്ടതായി. രണ്ട് ദിവസം നീണ്ടുനിന്ന മേള കൊണ്ടോട്ടി സി.െഎ. എം. മുഹമ്മദ് ഹനീഫ ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ എം.പി. സൈതലവി അധ്യക്ഷത വഹിച്ചു. കെ. ഗിരീഷ്കുമാർ, പി.കെ. അബ്ദുസലാം, അസ്മാബി ടീച്ചർ എന്നിവർ സംബന്ധിച്ചു. ഫോേട്ടാ: kdy5: കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസ് കായികമേളയിലെ വിജയികൾക്ക് കൊണ്ടോട്ടി സി.െഎ. എം. മുഹമ്മദ് ഹനീഫ സമ്മാനം നൽകുന്നു സാമൂഹിക സൗഹാർദത്തിനായി മുന്നിട്ടിറങ്ങണം -ജമാഅത്തെ ഇസ്ലാമി കൊണ്ടോട്ടി: ഫാഷിസ്റ്റ് ശക്തികൾ കേരളീയ സമൂഹത്തിലും വർഗീയ ധ്രുവീകരണത്തിനു ശ്രമിക്കുന്ന കാലത്ത് സാമൂഹിക സൗഹാർദം ഊട്ടിയുറപ്പിക്കുവാൻ മുഴുവൻ ജനങ്ങളും മുന്നിട്ടിറങ്ങണമെന്നു ജമാഅത്തെ ഇസ്ലാമി കൊണ്ടോട്ടി ഏരിയ കൺവെൻഷൻ. സംസ്ഥാന സമിതി അംഗം പി.പി. അബ്ദുറഹ്മാൻ പെരിങ്ങാടി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് എം.സി. നസീർ അധ്യക്ഷത വഹിച്ചു. അബ്ദുറഹ്മാൻ വളാഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. സമീർ വടുതല, കെ. അബ്ദുസലാം, എൻ.സി. അബൂബക്കർ, എം. ഹസനുൽ ബന്ന, അഡ്വ. പി. ഫസലുൽ ഹഖ്, ടി.പി. ജരീർ എന്നിവർ സംസാരിച്ചു. ഏരിയ പ്രസിഡൻറ് പി.കെ. അബ്ദുൽ ഗഫൂർ സ്വാഗതവും കെ. ഹനീഫ നന്ദിയും പറഞ്ഞു. ഫോട്ടോ: kdy4: ജമാഅത്തെ ഇസ്ലാമി കൊണ്ടോട്ടി ഏരിയ കൺവെൻഷൻ സംസ്ഥാന സമിതി അംഗം പി.പി. അബ്ദുറഹ്മാൻ പെരിങ്ങാടി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.