എക്​സൈസ്​ ഉദ്യോഗസ്​ഥർക്ക്​ സ്​ഥാനചലനം

എക്സൈസ് ഉദ്യോഗസ്ഥർക്ക് സ്ഥാനചലനം തിരുവനന്തപുരം: എക്സൈസ് വകുപ്പിൽ ഡെപ്യൂട്ടി കമീഷണർ, അസി. കമീഷണർമാർ എന്നിവർക്ക് സ്ഥാനചലനം. മലപ്പുറം അസി. കമീഷണറായിരുന്ന പി. ബാലകൃഷ്ണനെ സ്ഥാനക്കയറ്റം നൽകി തിരുവനന്തപുരം കെ.എസ്.ബി.സിയിൽ ഡെപ്യൂട്ടി കമീഷണറായി നിയമിച്ചു. കൊല്ലം സർക്കിൾ ഇൻസ്പെക്ടറായിരുന്ന പി.കെ. സാനുവിനെ സ്ഥാനക്കയറ്റം നൽകി കൊല്ലം അസി. കമീഷണറായി നിയമിച്ചു. ഷാജി എസ്. രാജനാണ് തൃശൂർ അസി. കമീഷണർ. പത്തനംതിട്ട അസി. കമീഷണറായിരുന്ന എൻ.കെ. മോഹൻകുമാറിനെ കാസർകോേട്ടക്ക് മാറ്റി നിയമിച്ചു. കാസർകോട് അസി. കമീഷണറായിരുന്ന എ.ആർ. സുൽഫിക്കറിനെ കമീഷണറേറ്റിൽ ഇേൻറനൽ ഒാഡിറ്റ് വിഭാഗത്തിലേക്ക് മാറ്റി നിയമിച്ചു. ജി. ചന്തുവിനെ പത്തനംതിട്ട അസി. കമീഷണറായി നിയമിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.