ഗെയിൽ പൈപ്​ ലൈൻ; പദ്ധതി പ്രദേശത്ത് രാഷ്്ട്രീയ പാർട്ടികൾ കൊടി നാട്ടി

കീഴുപറമ്പ്: ഗെയിൽ വാതക പൈപ് ലൈൻ പദ്ധതിക്കെതിരെ എരഞ്ഞിമാവിൽ രണ്ട് ആഴ്ചയായി നടക്കുന്ന അനിശ്ചിതകാല സമരത്തി​െൻറ ഭാഗമായി വിവിധ രാഷ്ട്രീയ പാർട്ടി സംസ്ഥാന നേതാക്കൾ പദ്ധതി പ്രദേശത്ത് കൊടി നാട്ടി. തുടർന്ന് നടന്ന ബഹുജന മാർച്ച്‌ എരഞ്ഞിമാവ് അങ്ങാടിയിൽ സമാപിച്ചു. പ്രതിഷേധ കൂട്ടായ്മയിൽ ഗെയിൽ വിരുദ്ധ ജനകീയ സമിതി മലപ്പുറം ജില്ല ചെയർമാൻ പി.എ. സലാം അധ്യക്ഷത വഹിച്ചു. പി.കെ. ബഷീർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സി. മോയിൻ കുട്ടി, യൂത്ത് ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് നജീബ് കാന്തപുരം, എ.എ.പി കൺവീനർ സി.ആർ. നീലകണ്ഠൻ, വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം, യൂത്ത് കോൺഗ്രസ്‌ സംസ്ഥാന സെക്രട്ടറി ധനീഷ് ലാൽ, വി. അബ്ദുല്ല (കേരള മുസ്ലിം ജമാഅത്ത്), വി. അബ്ദുൽ സത്താർ (യുവജനതാദൾ ), ടി.പി. മുഹമ്മദ്‌ (എസ്.ഡി.പി.ഐ) അബ്ദുല്ല കുമാരനല്ലൂർ (എൻ.സി.പി), സി.പി. ചെറിയ മുഹമ്മദ്‌, പി.വി. മുഹമ്മദ്‌ അരീക്കോട്, കോഴിക്കോട് ജില്ല പഞ്ചായത്തംഗം സി.കെ. ഖാസിം, എം.ടി. അഷ്‌റഫ്‌ (ബ്ലോക്ക്‌ കോൺഗ്രസ്‌ പ്രസിഡൻറ്), കെ.വി. റൈഹാന ബേബി, പി.പി. സഫറുല്ല, കെ.വി. അബ്ദുറഹ്മാൻ, പി.കെ. കമ്മദ് കുട്ടി ഹാജി, ഗഫൂർ കുറുമാടൻ, കെ. നജീബ്, കെ.സി. അൻവർ, സലാം തേക്കുംകുറ്റി, അലവിക്കുട്ടി കാവനൂർ, കെ.പി. അബ്ദുറഹ്മാൻ, വി.പി. ഷൗക്കത്തലി, കെ.ടി. മൻസൂർ, പി.കെ. ബാവ എന്നിവർ സംസാരിച്ചു. ബഷീർ പുതിയോട്ടിൽ സ്വാഗതവും അക്ബർ കാരശ്ശേരി നന്ദിയും പറഞ്ഞു. CAPTION എരഞ്ഞിമാവിൽ ഗെയിൽ പദ്ധതി സ്ഥലത്ത് നടന്ന പ്രതിഷേധ സംഗമം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.