ഇന്ന്​ ലോക മാനസികാരോഗ്യദിനം

മലപ്പുറം: സന്നദ്ധ പ്രവർത്തകരുടെ കൂട്ടായ്മയായ ഇനീഷ്യേറ്റിവ് ഇൻ കമ്യൂണിറ്റി സൈക്യാട്രി (എം.െഎ.സി.പി) സാമൂഹികമായ മാനോരോഗ പരിചരണത്തിൽ ജില്ലയിൽ ഉണ്ടാക്കിയത് വിപ്ലവകരമായ മുന്നേറ്റം. 12 വർഷത്തിനിടെ നൂറുകണക്കിന് രോഗികൾക്കാണ് ഇൗ സാന്ത്വന പരിചരണ കൂട്ടായ്മ താങ്ങായത്. 2005ൽ കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മ​െൻറൽ ഹെൽത്ത് ആൻഡ് ന്യൂറോ സയൻസ് (ഇംഹാൻസ്) ഡയറക്ടർ ഡോ. സി. കൃഷ്ണകുമാർ ചെയർമാനും പി.പി. അഹമ്മദ്കുട്ടി സെക്രട്ടറിയുമായാണ് എം.െഎ.സി.പിക്ക് തുടക്കമിട്ടത്. സമൂഹത്തി​െൻറ ഇടപെടലുകളിലൂടെ മനോരോഗികളുടെ ജീവിതത്തിൽ ഗുണപരമായ മാറ്റം വരുത്തുകയും രോഗികളോടുള്ള സമൂഹത്തി​െൻറ കാഴ്ചപ്പാട് തിരുത്തുകയുമാണ് കൂട്ടായ്മ ലക്ഷ്യമിടുന്നത്. രോഗികൾക്ക് കൃത്യമായ മരുന്ന്, പരിചരണം എന്നിവ ഉറപ്പുവരുത്തുക, സമീപത്തുതന്നെ ചികിത്സയും ഇതി​െൻറ തുടർച്ചയും ലഭ്യമാക്കുക എന്നിവയിലൂന്നിയാണ് എം.െഎ.സി.പി പ്രവർത്തിക്കുന്നത്. പാലിയേറ്റിവ് കെയർ ക്ലിനിക്ക് വഴി അവശത അനുഭവിക്കുന്നവർക്ക് മതിയായ പരിചരണം ലഭ്യമായെങ്കിലും മാനസികരോഗികൾക്ക് വേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ലെന്ന വിലയിരുത്തലുകളെതുടർന്നാണ് ഇത്തരമൊരു ഉദ്യമത്തിന് ഇറങ്ങിത്തിരിച്ചതെന്ന് എം.െഎ.സി.പിയുടെ ജോ. സെക്രട്ടറി കെ.എം. ബഷീർ പറഞ്ഞു. മലപ്പുറം വലിയങ്ങാടി ആസ്ഥാനമായി പ്രവർത്തിക്കുന്ന എം.െഎ.സി.പിയുെട പ്രവർത്തന മൂലധനം മുഖ്യമായും പൊതുജനങ്ങളിൽനിന്ന് ലഭിക്കുന്ന സംഭാവനയാണ്. ആയിരത്തോളം വളൻറിയർമാർ ഇതിനുകീഴിൽ നിസ്വാർഥ സേവനം നടത്തുന്നു. നിലവിൽ 30 പാലിയേറ്റിവ് കെയർ യൂനിറ്റുകൾ വഴിയും അഞ്ച് ഇതര സംഘടനകൾ മുഖേനയും എം.െഎ.സി.പി കമ്യൂണിറ്റി സൈക്യാട്രി ഒ.പി. ചികിത്സയും സൗജന്യമരുന്ന് വിതരണവും നടത്തുന്നു. ഇതോടൊപ്പം ജില്ലയിലെ 55 സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിൽ പരിരക്ഷ-പാലിയേറ്റിവ് കെയർ സംവിധാനങ്ങളുമായി സഹകരിച്ച് നടത്തുന്ന ഒ.പി ചികിത്സക്കും എം.െഎ.സി.പിയുടെ പിന്തുണയുണ്ട്. പാലിയേറ്റിവ് കെയർ വഴി 2300 േരാഗികൾക്കും സർക്കാർ ആരോഗ്യകേന്ദ്രങ്ങളിലൂടെ അയ്യായിരത്തിലധികം രോഗികൾക്കും പരിചരണം ലഭിക്കുന്നുണ്ട്. 24 പാലിയേറ്റിവ് യൂനിറ്റുകൾ വഴിയും ഏഴ് സന്നദ്ധ സംഘടനകൾ മുഖേനയും എം.െഎ.സി.പി മുൻൈകയെടുത്ത് രോഗികൾക്കുള്ള പുനരധിവാസ കേന്ദ്രം നടത്തുന്നുണ്ട്. േരാഗി-പരിചാരക കൂട്ടായ്മകൾ, ഉല്ലാസയാത്രകൾ, ഗൃഹസന്ദർശനങ്ങൾ, തൊഴിൽ പരിശീലനം, ബോധവത്കരണം എന്നിവയും നടന്നുവരുന്നു. എം.െഎ.സി.പിക്ക് ഇംഹാൻസ്, ദേശീയ ആരോഗ്യ മിഷൻ എന്നിവ സാേങ്കതിക സഹായവും ജില്ല പഞ്ചായത്ത് സൗജന്യമരുന്നും നൽകുന്നു. മനോരോഗികളുടെ പരിചരണത്തിന് സാമൂഹിക പങ്കാളിത്തമുള്ള വിപുല സംരംഭം ജില്ലയിൽ മാത്രമേയുള്ളൂ. എന്നിട്ടും ജില്ലയിലെ 55 ശതമാനം രോഗികൾക്ക് മാത്രമാണ് നിലവിൽ മതിയായ മരുന്നും പരിചരണവും ലഭിക്കുന്നുള്ളുവെന്ന് കെ.എം. ബഷീർ പറഞ്ഞു. മുഴുവൻ േരാഗികൾക്കും ചികിത്സ ഉറപ്പുവരുത്തുകയും എല്ലാ ആരോഗ്യകേന്ദ്രങ്ങളിലും ഇതിന് സൗകര്യമൊരുക്കുകയുമാണ് അടുത്ത ലക്ഷ്യം. ചെയർമാൻ അബ്ദുറഹ്മാൻ കുന്നുംപുറം, സെക്രട്ടറി ഒ.പി. സാദിഖ്, ഫൈസൽ എടക്കര, കെ.എം. ബഷീർ, സ്വാലിഹ് വളാഞ്ചേരി, അബുൽ ഫൈസൽ തിരൂർ, കബീർ വണ്ടൂർ, ഹംസ െകാണ്ടോട്ടി എന്നിവർക്കാണ് നിലവിൽ എം.െഎ.സി.പിയുടെ നേതൃത്വം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.