സാമ്പത്തിക വീഴ്ചകൾക്ക്​ കുട്ടികൾക്കെതിരെ കർശന നടപടി എടുക്കരുത്​

മലപ്പുറം: സ്കൂളുകളിൽ ട്യൂഷൻ ഫീസ്, ബസ് ഫീസ് തുടങ്ങിയവയിൽ വീഴ്ചവരുത്തുന്ന വിദ്യാർഥികൾക്കെതിരെ ശിശു സൗഹൃദമല്ലാത്ത നടപടികൾ സ്വീകരിക്കുന്നതായി പരാതി. ഫീസ്‌ നൽകാത്തതി​െൻറ പേരിൽ പരീക്ഷ എഴുതുന്നത്‌ നിഷേധിക്കുക, ബസ് ഫീസ് നൽകാത്തതി​െൻറ പേരിൽ യാത്ര നിഷേധിക്കുക എന്നിവയാണ് കൂടുതൽ. ഇത്തരം വിഷയങ്ങളിൽ കർശന നടപടികൾ എടുക്കരുതെന്ന് ചൈൽഡ് ലൈൻ അറിയിച്ചു. ഇത്തരം വീഴ്ചകളിൽ വിദ്യാർഥികളുടെ മേൽ നടപടി ഒഴിവാക്കണം. നിർബന്ധിത സാഹചര്യങ്ങളിൽ രക്ഷിതാക്കൾക്ക് രേഖാമൂലം അറിയിപ്പും സാവകാശവും നൽകിയ ശേഷമേ നടപടി സ്വീകരിക്കാവൂ. അഭിമാനത്തെ ഹനിക്കുന്നതോ, മാനസിക ശാരീരിക പ്രയാസങ്ങൾ ഉണ്ടാക്കുന്നതോ, വിദ്യാഭ്യാസത്തെ ബാധിക്കുന്നതോ ആയ നടപടികൾ ഒഴിവാക്കണം. രക്ഷിതാക്കൾ സ്കൂളുകളുടെ ഫീസ്‌ ഘടനയും നിയമാവലികളും പൂർണമായും മനസ്സിലാക്കണമെന്നും ചൈൽഡ് ലൈൻ കോഒാഡിനേറ്റർ അൻവർ കാരക്കാടൻ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.