അപകടവിവരം ബന്ധുക്കളെ അറിയിക്കുന്നതിൽ കരുതൽ വേണമെന്ന്​ ഡി.ജി.പിയുടെ നിർദേശം

അപകടവിവരം ബന്ധുക്കളെ അറിയിക്കുന്നതിൽ കരുതൽ വേണമെന്ന് ഡി.ജി.പിയുടെ നിർദേശം തിരുവനന്തപുരം: അപകടങ്ങളിൽ വ്യക്തികൾക്ക് ഗുരുതര പരിക്കേൽക്കുകയോ ജീവഹാനിയുണ്ടാവുകയോ ചെയ്യുന്ന സന്ദർഭങ്ങളിൽ ആ വിവരം ബന്ധുക്കളെ അറിയിക്കുന്നതിൽ പൊലീസ് സൂക്ഷ്മതയും കരുതലും പുലർത്തണമെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് നിർദേശിച്ചു. വാഹനാപകടങ്ങൾ, പ്രകൃതി ദുരന്തങ്ങൾ, ക്രമസമാധാന പ്രശ്നങ്ങൾ തുടങ്ങിയ കാരണങ്ങൾ മൂലം ആളുകൾക്ക് ഗുരുതര പരിക്കേൽക്കുകയോ ജീവഹാനിയുണ്ടാവുകയോ ചെയ്യുന്ന ധാരാളം സന്ദർഭങ്ങൾ പൊലീസ് ഉദ്യോഗസ്ഥർക്ക് കൈകാര്യം ചെയ്യേണ്ടതുണ്ട്. കുറ്റകൃത്യങ്ങൾ, അപ്രതീക്ഷിത മരണങ്ങൾ, റോഡപകടങ്ങൾ എന്നിവ സംഭവിക്കുമ്പോൾ അവിടെ സാധാരണയായി ആദ്യം എത്തുന്നതും തുടർന്നുള്ള നടപടി സ്വീകരിക്കേണ്ടതും പൊലീസാണ്. ഇത്തരം സന്ദർഭങ്ങളിൽ ജീവഹാനി സംബന്ധിച്ച് അടുത്ത ബന്ധുക്കൾക്ക് വിവരം നൽകാനുള്ള നിയമപരവും ധാർമികവുമായ ഉത്തരവാദിത്തം ബന്ധപ്പെട്ട െപാലീസ് ഉദ്യോഗസ്ഥരുടേതാണ്. ആ സമയത്ത് ബന്ധപ്പെട്ട പൊലീസ് സ് റ്റേഷൻ എസ്.എച്ച്.ഒയോ അദ്ദേഹം നിർദേശിക്കുന്ന മറ്റൊരു ഉദ്യോഗസ്ഥനോ അല്ലെങ്കിൽ അദ്ദേഹത്തി​െൻറ മേലുദ്യോഗസ്ഥനോ ഈ ചുമതല നിർവഹിക്കണം. വിവരങ്ങൾ ഫോൺ മുഖേന അറിയിക്കേണ്ട സന്ദർഭങ്ങളിലും അങ്ങേയറ്റം സൂക്ഷ്മതയും അനുകമ്പയും പാലിക്കണം. പൊലീസ് സേനയിലെ അംഗങ്ങൾക്ക് ജീവാപായമോ മറ്റ് ഗുരുതര പരിക്കുകളോ സംഭവിച്ചാൽ വകുപ്പ് മേധാവിയോ തത്സമയം സ്ഥലത്തുള്ള മുതിർന്ന ഉദ്യോഗസ്ഥനോ ഈ വിവരം ബന്ധുക്കളെ അറിയിക്കാൻ നടപടി സ്വീകരിക്കണമെന്നും ഡി.ജി.പി നിർദേശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.