600 ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ

പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത്നിന്ന് 600 ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ. തിരൂരങ്ങാടി തെന്നല സ്വദേശി മുഹമ്മദ് ജാഫർ (20), നിലമ്പൂർ കൂറ്റമ്പാറ സ്വദേശി സുഹൈൽ (24) എന്നിവരാണ് പിടിയിലായത്. കഞ്ചാവിന് അരലക്ഷം രൂപ വിലവരും. പാലക്കാട് എക്സൈസ് റേഞ്ചും ആർ.പി.എഫും നടത്തിയ സംയുക്ത പരിശോധനയിലാണ് പിടിയിലായത്. പരിശോധനയിൽ പാലക്കാട് എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ എം. റിയാസ്, എക്സൈസ് ഐ.ബി ഇൻസ്പെക്ടർ വി. രജനീഷ്, ആർ.പി.എഫ് ഹെഡ് കോൺസ്റ്റബിൾ സജി അഗസ്റ്റിൻ, പ്രിവൻറീവ് ഓഫിസർമാരായ സജീവ്, വിപിൻദാസ്, സന്തോഷ് കുമാർ, രാജേഷ് കുമാർ, മുഹമ്മദ് ഷെരീഫ്, രാമചന്ദ്രൻ, വേണുകുമാർ, അഭിലാഷ്, കിരൺ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.