ഹീറോസ് മാമ്പുഴ ജേതാക്കൾ

തുവ്വൂർ: പഞ്ചായത്ത് കേരളോത്സവത്തിൽ ഓവറോൾ ചാമ്പ്യൻമാരായി 125 പോയൻറ് നേടി മാമ്പുഴ ഹീറോസ് ക്ലബ് ഒന്നാം സ്ഥാനം നേടി. രണ്ടാം സ്ഥാനം 89 പോയൻറ് നേടി പി.എഫ്.സി പടുമുണ്ടയും മൂന്നാം സ്ഥാനം 88 പോയിൻറ് നേടി വൈ.സി.സി പള്ളിപറമ്പും നേടി. വടംവലി മത്സരത്തിൽ മാസ്ക് മരുതത്ത് ഒന്നാം സ്ഥാനം നേടി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തെറ്റത്ത് ബാലൻ, മെംബർ അക്ബർ, പി .അൻവർ, എൻ. ഹംസ ഹാജി എന്നിവർ ട്രോഫികളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. ഷറഫു ദിൻപള്ളി പറമ്പ്, ഷറഫുദ്ദീൻ തരി പ്രമുണ്ട, ഹരീന്ദ്ര ജോഷി, വിജേഷ് എന്നിവർ പങ്കെടുത്തു. കാപ്ഷൻ: ഹീറോസ് മാമ്പുഴ തെറ്റത്ത് ബാലനിൽ നിന്ന് ഓവറോൾ ട്രോഫി ഏറ്റുവാങ്ങുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.