കയർ ഭൂവസ്ത്രം: കയർഫെഡുമായി ധാരണപത്രം ഒപ്പുവെച്ചു

പുലാമന്തോൾ: ഗ്രാമപഞ്ചായത്തിലെ തോടുകളുടെയും ജലാശയങ്ങളുടെയും അരികുകൾ കയർ ഭൂവസ്ത്രം ഉപയോഗിച്ച് സംരക്ഷിക്കുന്നതി‍​െൻറ ഭാഗമായി ഗ്രാമപഞ്ചായത്ത് കയർഫെഡുമായി ധാരണയായി. 2017--18 വർഷത്തെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ധാരണപത്രം ഒപ്പുവെച്ചത്. പുലാമന്തോൾ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ. രാജേഷ് ആലപ്പുഴ ഇ.എം.എസ് സ്റ്റേഡിയത്തിൽ നടന്ന സെമിനാറിൽ മന്ത്രി തോമസ് ഐസക്കി‍​െൻറ സാന്നിദ്ധ്യത്തിലാണ് 1.59 കോടി രൂപയുടെ ധാരണപത്രത്തിൽ ഒപ്പുവെച്ചത്. ഒാരോ ജില്ലയിൽനിന്നും ഏറ്റവും കൂടുതൽ ഭൂവസ്ത്ര ഓർഡർ നൽകുന്ന ഗ്രാമപഞ്ചായത്തുകൾക്കാണ് ധാരണപത്രം ഒപ്പുവെക്കാൻ അവസരം ലഭിച്ചത്. ഒരു സ്ക്വയർ മീറ്റർ ഭൂവസ്ത്രത്തിന് (കയറുകൊണ്ട് ഉണ്ടാക്കുന്ന മാറ്റ് രൂപത്തിലുള്ളവ) 65 രൂപ നിരക്കിലാണ് ധാരണയായത്. ഇതോടെ പുലാമന്തോൾ ഗ്രാമപഞ്ചായത്തിലെ വിവിധ ജലാശയങ്ങൾ, തോടുകൾ എന്നിവയുടെ അരികുകൾ ഭൂവസ്ത്രം ഉപയോഗിച്ച് സംരക്ഷിക്കാനാവും. ജലാശയങ്ങളുടെ അരിക് ഇടിയുന്നതും മണ്ണൊലിപ്പ് തടയാനും ഇതിലൂടെ പരിഹാരമാവുമെന്നും പുലാമന്തോൾ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ. രാജേഷ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.