കനോലി കനാൽ ശുചീകരണം: സെപ്റ്റിക് ടാങ്കുമായി ബന്ധപ്പെട്ട പരാതിക്ക് പത്തു ദിവസത്തിനകം പരിഹാരമെന്ന് കമ്പനി

പൊന്നാനി: വണ്ടിപേട്ടയിൽ നഗരസഭ ക്ലീൻ കനോലി പദ്ധതിയുടെ ഭാഗമായി വീടുകളിൽ സ്ഥാപിച്ച ബയോഡൈജസ്റ്റബിൾ സെപ്റ്റിക് ടാങ്കുകളുമായി ബന്ധപ്പെട്ട പരാതികൾ പത്ത് ദിവസത്തിനകം പരിഹരിക്കുമെന്ന് കമ്പനി അധികൃതർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ശക്തമായ മഴയെത്തുടർന്ന് കനോലി കനാലിൽ വെള്ളം ഉയർന്നതിനാൽ ടാങ്കുകൾസ്ഥാപിച്ച വീടുകളിൽ വെള്ളത്തി​െൻറ ഉയർന്ന സമ്മർദമുണ്ടായിരുന്നു. ചില വീടുകളിൽ സെപ്റ്റിക് ടാങ്കി​െൻറ സോക്ക്പിറ്റിൽനിന്ന് മലിനജലം പുറത്ത് വരുന്നതായും ചിലയിടങ്ങളിൽ ബയോഡൈജസ്റ്ററിൽനിന്ന് ജലം പുറത്തുവരുന്നതായും കണ്ടെത്തി. പ്രഥമദൃഷ്ട്യാ പരാതി ഉയർന്ന സ്ഥലങ്ങളിൽ ഭൂഗർഭ ജലനിരപ്പ് വളരെ ഉയർന്നതാണെന്നും അതുമൂലം ജലസമ്മർദം കൊണ്ട് വെള്ളം സോക്ക്പിറ്റ് വഴി താഴ്ന്ന് പോകാത്ത പ്രശ്നമുണ്ടെന്നും -എന്നാൽ, സെപ്റ്റിക് ടാങ്കുകൾക്കോ ബയോഡൈജസ് റ്ററിനോ അപാകതയില്ലെന്നും കമ്പനി അധികൃതർ പറഞ്ഞു. വണ്ടിപ്പേട്ടയിൽ 33 വീടുകൾ സന്ദർശിച്ചതിൽ പത്തിൽ താഴെ വീടുകളിൽ മാത്രമാണ് ഈ പ്രശ്നം കണ്ടത്. നഗരസഭയിൽ 200 വീടുകളിലാണ് ബയോഡൈജസ്റ്റർ ടാങ്കുകൾ സ്ഥാപിച്ചത്. സിൻടെക്സ് കമ്പനി നിർമിക്കുന്ന ആധുനിക ബയോഡൈജസ്റ്റർ സി.പി.ഡബ്ല്യു.ഡി അംഗീകരിച്ചതും പ്രതിരോധ വകുപ്പിലടക്കം കഴിഞ്ഞ പത്തുവർഷമായി ഉപയോഗിച്ച് വരുന്നതുമാണെന്നും അധികൃതർ പറഞ്ഞു. ടാങ്ക് സ്ഥാപിച്ച മറ്റ് വീടുകൾ ഒരാഴ്ചക്കകം കമ്പനിയുടെ വിദഗ്ധ സംഘം സന്ദർശിക്കും.- 800, 1200 ലിറ്റർ ടാങ്കുകളാണ് സ്ഥാപിച്ചത്. വാർത്തസമ്മേളനത്തിൽ നഗരസഭയുടെ ശുചിത്വ കാര്യ ഉപദേഷ്ടാവും കോഴിക്കോട് റാം ബയോളജിക്കൽസ് എം.ഡിയുമായ ഡോ. റീന, സിൻടെക്സ് കമ്പനി പ്രതിനിധി വിഷ്ണു ജവാജി താക്കൂർ, നഗരസഭ അധ്യക്ഷൻ സി.പി. മുഹമ്മദ് കുഞ്ഞി എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.