അവശിഷ്​ടം ഭക്ഷിക്കുന്നവരല്ല സി.പി.ഐക്കാർ -^വി. ചാമുണ്ണി

അവശിഷ്ടം ഭക്ഷിക്കുന്നവരല്ല സി.പി.ഐക്കാർ --വി. ചാമുണ്ണി തനിക്ക് ഭീഷണിയുണ്ടെന്ന് ശങ്കരനാരായണൻ പത്തിരിപ്പാല: സി.പി.ഐ അവശിഷ്ടം ഭക്ഷിക്കാറില്ലെന്നും സി.പി.ഐയിലേക്ക് വന്നവർ വർഗവഞ്ചകരല്ലന്നും സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം വി. ചാമുണ്ണി. മണ്ണൂരിൽ സി.പി.എം വിട്ട് സി.പി.ഐയിലേക്ക് എത്തിയവർക്ക് നൽകിയ സ്വീകരണ പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സി.പി.ഐയുടെ ചെങ്കൊടിക്ക് കീഴിൽ പ്രവർത്തിക്കാൻ വന്നവരാണിവർ. ഇവരെ വർഗവഞ്ചകന്മാരെന്ന് നിങ്ങൾ എങ്ങനെ മുദ്രകുത്തും. അങ്ങിനെയാെണങ്കിൽ സി.പി.എം വിട്ട ഒട്ടനവധി നേതാക്കന്മാരെ അവശിഷ്ടമായി കാണേണ്ടിവരും. സി.പി.എം ഇനിയെങ്കിലും നുണവ്യവസായം നിർത്തണം. ചിത്തഭ്രമം പിടിച്ചവരാണ് പേക്കൂത്തുകൾ വിളിച്ച് കൂവുന്നത്. സി.പി.എം നേതാക്കളോട് യോജിച്ച് പോകാൻ കഴിയാത്തതിനാലാണ് ഇവർക്ക് സി.പി.ഐയിലേക്ക് വരേണ്ടി വന്നത്- അദ്ദേഹം പറഞ്ഞു. സി.പി.എം മണ്ണൂർ ലോക്കൽ കമ്മിറ്റിയിലെ നേതാക്കന്മാരെപ്പോലെ ജില്ലയിലെ മറ്റു നേതാക്കൾ പ്രവർത്തിച്ചാൽ സി.പി.ഐ ജില്ലയിലെ ഏറ്റവും വലിയ പാർട്ടിയാകുമെന്ന് സി.പി.എം വിട്ട ശങ്കരനാരായണൻ (തങ്കപ്പൻ) പറഞ്ഞു. തനിക്ക് ഭീഷണിയുണ്ടന്നും വല്ലതും സംഭവിച്ചാൽ അക്കാര്യം ഇവിടെ കൂടിയ അണികൾ കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. അവശിഷ്ടങ്ങളെ സ്വീകരിക്കുന്ന പാർട്ടിയാണ് സി.പി.ഐയെന്ന് ഒറ്റപ്പാലത്തെ പഴയ എം.പിയായ പ്രമുഖ നേതാവ് പറഞ്ഞത് ശരിയായില്ല. സി.പി.ഐയുടെ വോട്ടും കൂടികൊണ്ടാണ് ഈ നേതാവ് അന്ന് ജയിച്ചതെന്ന് ഓർക്കണം. സി.പി.എം രാഷ്ട്രീയ മാന്യത കാണിക്കണമെന്ന് ജില്ല സെക്രട്ടറി സുരേഷ് രാജ് പറഞ്ഞു. നേതാക്കളായ പി.വി. കണ്ണപ്പൻ, കെ. കൃഷ്ണൻകുട്ടി, എ.എസ്. ശിവദാസ്, കെ. മല്ലിക, ഇ.പി. രാധാകൃഷ്ണൻ, എം. ജയകൃഷ്ണൻ, കെ.വി.ദാസൻ, മുഹമ്മദ്, ബാബു, ജയപാലൻ, മണ്ഡലംസെക്രട്ടറി വേലു എന്നിവർ സംസാരിച്ചു. പ്രകടനത്തിൽ സ്ത്രീകളടക്കം നൂറ് കണക്കിനാളുകൾ പങ്കെടുത്തു, വാദ്യമേളങ്ങളുടെ അകമ്പടിയോടെ മണ്ണൂർ പള്ളിപ്പടിയിൽ ചെങ്കൊടിയേന്തി നീങ്ങിയ പ്രകടനം മണ്ണൂർ ക്ഷേത്ര മൈതാനിയിൽ സമാപിച്ചു. ഏകദേശം 700 ലേറെ പേർ പ്രകടനത്തിൽ പങ്കെടുത്തു. നേതാക്കളായ തങ്കപ്പൻ, ബാബു, ജയകൃഷ്ണൻ, ദാസൻ, എന്നിവർ റാലിക്ക് നേതൃത്വം നൽകി, മങ്കര എസ്.ഐ പ്രകാശ‍​െൻറ നേതൃത്വത്തിൽ വൻ പോലീസ് സന്നാഹവും സ്ഥലത്തെത്തി. cap pg6 മണ്ണൂരിൽ സി.പി.ഐയിലേക്കെത്തിയവർക്കുള്ള സ്വീകരണവും പൊതുസമ്മേളനവും സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടൂവ് അംഗം വി. ചാമുണ്ണി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.