സ്പാർക്ക്​ സാങ്കേതിക തകരാറുകൾപരിഹരിക്കണം ^എ.കെ.എസ്.ടി.യു

സ്പാർക്ക് സാങ്കേതിക തകരാറുകൾപരിഹരിക്കണം -എ.കെ.എസ്.ടി.യു പെരുമ്പടപ്പ്: ഗവ. എയ്ഡഡ് സ്കൂൾ അധ്യാപകരുടെയും മറ്റ് വകുപ്പുകളിലെയും ശമ്പള വിതരണ സോഫ്റ്റ് വെയറായ സ്പാർക്ക് തകരാറിലായിട്ട് ഒരു മാസത്തിലെറെയായെന്ന് ആൾ കേരള സ്കൂൾ ടീച്ചേർസ് യൂനിയൻ ജില്ല എക്സിക്യൂട്ടിവ് യോഗം ചൂണ്ടിക്കാട്ടി. കഴിഞ്ഞമാസത്തെ ശമ്പളം ഭൂരിഭാഗം അധ്യാപകർക്കും കിട്ടിയിട്ടില്ല. ഇൻക്രിമ​െൻറ് അപേക്ഷിക്കാനും ബില്ലുകൾ എടുക്കാനും സാധിക്കുന്നില്ല. സംസ്ഥാന സെക്രട്ടറി എം. വിനോദ് ഉദ്ഘാടനം ചെയ്തു. ജില്ല സെക്രട്ടറി പി.എം. ആശിഷ് അധ്യക്ഷത വഹിച്ചു. ശ്രീകാന്ത്. വി.കെ., സുബോധ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.