കോഴിമാലിന്യം തള്ളിയത്​ 'പരിധിക്ക് പുറത്തെന്ന്'

പൊലീസ് സ്‌റ്റേഷനുകള്‍ തമ്മില്‍ തര്‍ക്കം ഒടുവില്‍ പാണ്ടിക്കാട് പൊലീസ് കേെസടുത്തു വെള്ളില: വെള്ളിലയില്‍ മാലിന്യം തള്ളുന്നതിനിടെ നാട്ടുകാര്‍ പിടികൂടിയ സംഭവത്തില്‍ പൊലീസ് സ്‌റ്റേഷനുകള്‍ തമ്മില്‍ അതിര്‍ത്തി തര്‍ക്കം. ഒടുവില്‍ തലസ്ഥാനത്ത് നിന്നുള്ള നിർദേശപ്രകാരം കേസ് പാണ്ടിക്കാട് പൊലീസ് ഏറ്റെടുത്തു. മങ്കട, ആനക്കയം പഞ്ചായത്തുകളുടെ അതിര്‍ത്തിയില്‍ പൂങ്കുടില്‍ മനയുടെ ഉടമസ്ഥതയിലുള്ള നമ്പൂരിക്കാട്ടിലാണ് ശനിയാഴ്ച പുലര്‍ച്ച രണ്ടുമണിയോടെ മാലിന്യം തള്ളാനെത്തിയവരെ നാട്ടുകാര്‍ പിടികൂടിയത്. മിനിലോറിയും അകമ്പടി വന്ന കാറും നാട്ടുകാര്‍ പിടികൂടി. മാലിന്യം കരാറെടുത്തയാളെ ഫോണ്‍ വിളിച്ചിട്ട് വരാത്തതില്‍ രോഷാകുലരായ നാട്ടുകാര്‍ വാഹനത്തിലെത്തിയവരെ കൊണ്ടുതന്നെ വാഹനം തള്ളിയിടീച്ചു. നാട്ടുകാര്‍ വിവരമറിയച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച പൊലീസ് എത്തിയെങ്കിലും തങ്ങളുടെ പരിധിയല്ലെന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു. മാലിന്യം ചീഞ്ഞുനാറിയതോടെ ജനങ്ങള്‍ രോഷാകുലരായി. മഞ്ചേരി, മങ്കട, പാണ്ടിക്കാട് സ്‌റ്റേഷനുകളുടെ അതിര്‍ത്തിയായതിനാല്‍ തര്‍ക്കം തുടര്‍ന്നു. ഒടുവില്‍ തിരുവനന്തപുരത്ത് നിന്നുള്ള നിർദേശപ്രകാരം പാണ്ടിക്കാട് പൊലീസ് കേസ് ഏറ്റെടുക്കുകയും അനക്കയം പഞ്ചായത്ത് പരിധിയായതിനാല്‍ ആരോഗ്യവകുപ്പിനെ വിവിവരമറിയിക്കുകയും ചെയ്തു. എന്നാല്‍, മാലിന്യം പ്രദേശത്ത് സംസ്‌കരിക്കുന്നതിനെതിരെ നാട്ടുകാര്‍ രംഗത്തെത്തി. കുളം മലിനമായി കുടിവെള്ളം മുടങ്ങുമെന്നാണ് പരാതി. മാലിന്യം തള്ളിയവരെ കൊണ്ടുതന്നെ സുരക്ഷിതമായ സ്ഥലത്ത്‌ സംസ്‌കരിപ്പിക്കണമെന്നാണ് ആവശ്യം. ഇപ്പോള്‍ മാലിന്യം തള്ളിയ സ്ഥലത്തും കുരങ്ങന്‍ചോലയിലും മാലിന്യം തള്ളല്‍ വ്യാപകമാണ്. ഇതിന് പ്രാദേശിക സഹായമുള്ളതായി നാട്ടുകാര്‍ പറയുന്നു. മാലിന്യത്തില്‍ പൊറുതിമുട്ടിയ നാട്ടുകാര്‍ രാത്രി കാവലിരുന്നാണ് വാഹനങ്ങള്‍ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.