വാനംമു​െട്ട 'കടുവ' പറന്നു

mm me മലപ്പുറം: ഞായറാഴ്ച വൈകീട്ട് കോട്ടക്കുന്നിൽ വ്യത്യസ്തമായൊരു കാഴ്ചയുണ്ടായിരുന്നു. കുന്നിൻമുകളിലെ ആകാശത്ത് നീണ്ടും നിവർന്നും പറക്കുന്ന പട്ടങ്ങൾ. വാലുകൾ നീട്ടി പറക്കുന്ന കോണാകൃതിയിലുള്ള പട്ടങ്ങളല്ല. കടുവയും സർക്കിളും പൈലറ്റ് പട്ടങ്ങളും. വൈകീട്ട് മൂന്നുമുതൽ ഇവ കോട്ടക്കുന്നിൽ പാറിക്കളിച്ചു. സ്ത്രീകളും കുട്ടികളും മുതിർന്നവരും നൂലറ്റം പിടിച്ച് അവ പറത്തി. കടുവയുടെ രൂപത്തിലുള്ള പട്ടത്തിന് എട്ടര കിലോ തൂക്കവും 35 അടി വലുപ്പവുമുണ്ട്. ആദ്യമായാണ് ഇത് മലപ്പുറത്തി​െൻറ വാനിലുയർന്നത്. വൺ സ്കൈ വൺ വേൾഡ് അമേരിക്ക, കൈറ്റ് ഫ്ലയേഴ്സ് ഒാഫ് ഇന്ത്യ സംസ്ഥാന ഘടകം, വൺ ഇന്ത്യ കൈറ്റ് ടീം എന്നിവ സംയുക്തമായാണ് ലോക പട്ടംപറത്തൽ ദിനത്തിൽ പരിപാടി സംഘടിപ്പിച്ചത്. നഗരസഭ ചെയർപേഴ്സൻ സി.എച്ച്. ജമീല ഉദ്ഘാടനം ചെയ്തു. കേന്ദ്ര ഫീൽഡ് പബ്ലിസിറ്റി ഒാഫിസർ കെ.എ. ഉദയകുമാർ, വൺ ഇന്ത്യ കൈറ്റ് ടീം ദേശീയ അധ്യക്ഷൻ അബ്ദുല്ല മാളിയേക്കൽ, കെ. മുബഷിർ, ഷാഹിൻ മണ്ണിങ്ങൽ, ബാബു, നിയാസ് ചോറ്റൂർ, മുജീബ് താനാളൂർ, സലീം പാറക്കൽ എന്നിവർ നേതൃത്വം നൽകി. photo: mplas kite കോട്ടക്കുന്നിൽ കടുവപട്ടം പറത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.