ഓർമകൾ പങ്കുവെച്ച് നാടക ചർച്ചയും സംവാദവും

പൂക്കോട്ടുംപാടം: നാടക് മഞ്ചേരി മേഖല കമ്മിറ്റി നാടക ചര്‍ച്ചയും സംവാദവും സംഘടിപ്പിച്ചു. ഏറനാടി​െൻറ നാടകചരിത്രം എന്ന വിഷയത്തിലായിരുന്നു സംവാദം. നാടകപ്രവർത്തകർ മുൻകാല അനുഭവങ്ങളും ഓർമകളും പങ്കുവെച്ചു. സംഗീതനാടക അക്കാദമി അവാര്‍ഡ് ജേതാവും നടനുമായ നിലമ്പൂര്‍ മണി ഉദ്ഘാടനം ചെയ്തു. പ്രതീഷ് നാരായണന്‍ അധ്യക്ഷത വഹിച്ചു. പ്രാദേശിക നാടക പ്രവർത്തകരായ പി.കെ. ദേവന്‍, എന്‍. ചന്ദ്രശേഖരന്‍ എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. അക്കാദമിക് അവാര്‍ഡ് ജേതാവ് ബിനേഷ്, ഉണ്ണികൃഷ്ണന്‍ നെല്ലിക്കാട്, സുരേഷ് തിരുവാലി, പ്രേമന്‍ ചെമ്മലക്കാട്ടൂര്‍, പ്രതീഷ് നാരായണന്‍, ഇഖ്മത്ത്, ദീപക് തിരുവാലി, കൃഷ്ണന്‍ നമ്പൂതിരി, പ്രേമന്‍, എന്‍. ശിവന്‍ എന്നിവര്‍ സംസാരിച്ചു. കുട്ടികൾക്ക് വേണ്ടി നടത്തിയ നാടകകളരിയിൽ 20 പേർ പങ്കെടുത്തു. ..................................................... ഫോട്ടോ ppm1 പൂക്കോട്ടുംപാടത്ത് നാടക് മഞ്ചേരി മേഖല കമ്മിറ്റി സംഘടിപ്പിച്ച നാടക ചര്‍ച്ചയും സംവാദവും നിലമ്പൂര്‍ മണി ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.