കഞ്ചാവുമായി യുവാവ് പിടിയിൽ

പാലക്കാട്: ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽനിന്ന് 250 ഗ്രാം . കോഴിക്കോട് വടകര സ്വദേശി വിഷ്ണുവാണ് (18) പിടിയിലായത്. തമിഴ്നാട്ടിൽനിന്ന് വാങ്ങുന്ന കഞ്ചാവ് ചെറിയ പൊതികളിലാക്കി 500 രൂപക്ക് വിൽക്കാനാണ് കൊണ്ടുവന്നതെന്ന് ഇയാൾ ഉദ്യോഗസ്ഥരോട് പറഞ്ഞു. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ. രമേശി​െൻറ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ പ്രിവൻറിവ് ഓഫിസർമാരായ കലാധരൻ, ശ്രീജി, സിവിൽ എക്സൈസ് ഓഫിസർമാരായ ശിവപ്രസാദ്, സുനിൽകുമാർ, ഉദയൻ, രാധാകൃഷ്ണൻ, രജിത്ത്, ലിജിത, ആർ.പി.എഫ് കോൺസ്റ്റബിൾ സവിൻ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.