ആരോഗ്യ രംഗത്ത്​ കേരളം ഉന്നതിയിലെത്തിയത് ആയുർവേദ ചികിത്സയുടെ സ്വാധീനം –മന്ത്രി ഡോ.ടി.എം. തോമസ് ഐസക്​

ആരോഗ്യ രംഗത്ത് കേരളം ഉന്നതിയിലെത്തിയത് ആയുർവേദ ചികിത്സയുടെ സ്വാധീനം –മന്ത്രി തോമസ് ഐസക് ആലപ്പുഴ: ഏറ്റവും കുറഞ്ഞ െചലവിൽ കേരളം ആരോഗ്യ രംഗത്ത് ഉന്നതിയിലെത്തിയത് ആയുർവേദ ചികിത്സയുടെ സ്വാധീനം കൊണ്ടാണെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. കോട്ടക്കൽ ആര്യ വൈദ്യശാലയുടെ 54ാം ആയുർവേദ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൈറോയിഡ് തകരാറുള്ള സ്ത്രീകൾ ഗർഭം ധരിക്കുമ്പോൾ ഗർഭസ്ഥ ശിശുവിനെ ഗുരുതരമായി ബാധിക്കുമെന്ന്, തൈറോയിഡ് രോഗങ്ങളെ കുറിച്ച് നടത്തിയ സെമിനാറിൽ പ്രബന്ധം അവതരിപ്പിച്ച ഗവ. മെഡിക്കൽ കോളജ് പ്രഫസർ ഡോ. ടി.ഡി. ഉണ്ണികൃഷ്ണ കർത്ത ചൂണ്ടിക്കാട്ടി. അതിനാൽ ഗർഭാവസ്ഥയിൽ മാതാവ് തൈറോയ്ഡ് രോഗ വിമുക്തത അനിവാര്യമാണെന്നും അദ്ദേഹം നിർദേശിച്ചു. ആയുർവേദ സമ്പ്രദായ പ്രകാരം തൈറോയ്ഡ് രോഗങ്ങളുടെ പ്രധാന കാരണം മാലിന്യ പരിസ്ഥിതിയും വെള്ളവും ഭക്ഷണവുമാണെന്ന് ജില്ല ആയുർവേദ ആശുപത്രി സീനിയർ മെഡിക്കൽ ഓഫിസർ ഡോ. കെ.എസ്. വിഷ്ണുനമ്പൂതിരി പറഞ്ഞു. കിഴക്കോട്ട് ഒഴുകുന്ന നദിതീരങ്ങളിലും തീരപ്രദേശങ്ങളിലും തൈറോയ്ഡ് രോഗം കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ഇലക്ട്രോണിക് ഉപകരണങ്ങൾ, ടൂത്ത് പേസ്റ്റ്, ഫാസ്റ്റ് ഫുഡ് തുടങ്ങിയവ തൈറോയ്ഡ് രോഗങ്ങൾക്ക് കാരണമാകുന്നതായാണ് പുതിയ പഠനങ്ങളെന്ന് ആര്യവൈദ്യ ശാല ചീഫ് റിസർച്ചറായ ഡോ. പി.ആർ. രമേശ് വാര്യർ ചൂണ്ടിക്കാട്ടി. നഗരസഭ ചെയർമാൻ തോമസ് ജോസഫ് അധ്യക്ഷത വഹിച്ചു. ആര്യ വൈദ്യശാല ജനറൽ മാനേജർ കെ.എസ്. മണി, ചീഫ് ഫിസിഷ്യൻ ആൻഡ് സൂപ്രണ്ട് ഡോ. പി.എം. വാര്യർ എന്നിവർ പെങ്കടുത്തു. കേരള മെഡിക്കൽ യൂനിവേഴ്സിറ്റി ഡീൻ ഡോ. എ.കെ. മനോജ് കുമാർ മോഡറേറ്ററായിരുന്നു. ഡോ. പി.എം. വാര്യർ വിവിധ അവാർഡുകൾ വിതരണം ചെയ്തു. കെ.എം. മധു നന്ദി പറഞ്ഞു. photo എ.പി.ജി 50 കോട്ടക്കൽ ആര്യവൈദ്യശാല ആയുർവേദ സെമിനാർ മന്ത്രി ഡോ. ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.