ഫാഷിസത്തോട് സന്ധിയില്ല –പോപുലർ ഫ്രണ്ട് റാലിയിൽ പതിനായിരങ്ങൾ അണിനിരന്നു

തിരുവനന്തപുരം: ഫാഷിസത്തോട് ഒരു കാരണവശാലും സന്ധി ചെയ്യില്ലെന്ന് പോപുലർ ഫ്രണ്ട് അഖിലേന്ത്യ ചെയർമാൻ ഇ. അബൂബക്കർ. 'ഞങ്ങൾക്കും പറയാനുണ്ട്' എന്ന തലക്കെട്ടിൽ പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പുത്തരിക്കണ്ടം മൈതാനിയിൽ സംഘടിപ്പിച്ച മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ ഭരണം ഗുജറാത്തി​െൻറ കൈകളിലാണ്. അവിടത്തെ ബ്രാഹ്മണരും സവർണരുമാണ് ഭരണം കൈയാളിയിരിക്കുന്നത്. ബി.ജെ.പി സർക്കാർ ജനങ്ങൾക്കുപകരം പശുക്കളെയാണ് സംരക്ഷിക്കുന്നത്. സംഘ്പരിവാറി​െൻറ രാജ്യസ്നേഹം വ്യാജമാണ്. രാജ്യസ്നേഹം മേമ്പൊടിയായി ചേർത്താൽ മറ്റെന്തും ചെയ്യാമെന്ന അവസ്ഥയാണ് ഇന്ന് രാജ്യത്തുള്ളത്. ലോകത്താകമാനം ഇസ്ലാമോഫോബിയ സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സംഘ്പരിവാറി​െൻറ കൈയിലെ വടി വാങ്ങിവെക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാകണം. ഒടുവിൽ യു.എ.പി.എ സി.പി.എമ്മിനെയെയും തിരിഞ്ഞുകുത്തി. ഭർത്താവിനെ കിട്ടിയില്ലെങ്കിൽ ഭാര്യയെ പ്രതിയാക്കി ജയിലിലടച്ചതാണ് പിണറായി സർക്കാറി​െൻറ സംഭാവന. ഭർത്താവിന് കഞ്ഞി വെച്ചുകൊടുത്തു എന്നതാണ് അവർ ചെയ്ത കുറ്റം. നിരപരാധിയായ സ്ത്രീയെ ജയിലിലടച്ചതും നാളെ സി.പി.എമ്മിനെ തിരിഞ്ഞുകുത്തും. കേരളത്തെ കലാപഭൂമിയാക്കാനാണ് ബി.ജെ.പിയുടെ ഉത്തരേന്ത്യൻ നേതാക്കൾ കേരളത്തിലെത്തുന്നത്. ആരോടും വിദ്വേഷമില്ലാത്ത പ്രവർത്തനമാണ് പോപുലർ ഫ്രണ്ട് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പ്രസിഡൻറ് നാസറുദ്ദീന്‍ എളമരം അധ്യക്ഷതവഹിച്ചു. ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സനല്‍ ലോബോര്‍ഡ് വക്താവ് മൗലാന സജ്ജാദ് നുഅ്മാനി മുഖ്യാതിഥിയായിരുന്നു. ജസ്റ്റിസ് കൊല്‍സെ പാട്ടീല്‍, ഓള്‍ ഇന്ത്യ മുസ്ലിം പേഴ്സനല്‍ ലോബോര്‍ഡ് സെക്രട്ടറി മൗലാന ഉംറൈന്‍ മെഹ്ഫൂസുറഹ്മാന്‍, പി.സി. ജോര്‍ജ് എം.എൽ.എ, എന്‍.പി. ചെക്കുട്ടി, നീലലോഹിതദാസൻ നാടാർ, ഇ.എം. അബ്ദുറഹ്മാൻ, എ. വാസു, എം.കെ. മനോജ്കുമാര്‍, വര്‍ക്കല രാജ്, മുഹമ്മദ് ഈസാ ഫാദില്‍ മമ്പഈ, അഡ്വ. റഫീഖ് കുറ്റിക്കാട്ടൂര്‍, എ.എസ്. സൈനബ, കായിക്കര ബാബു, അഡ്വ. ജെയിംസ് ഫെര്‍ണാണ്ടസ്, പ്രഫ. അബ്ദുല്‍ റഷീദ്, ഗോപാല്‍ മേനോന്‍, വിളയോടി ശിവന്‍കുട്ടി, കെ.എ. മുഹമ്മദ് ഷെമീര്‍, എ. അബ്ദുല്‍ സത്താര്‍, സി.പി. മുഹമ്മദ് ബഷീര്‍ തുടങ്ങിയവര്‍ സംസാരിച്ചു. സമ്മേളനത്തിനുമുമ്പ് മ്യൂസിയം ജങ്ഷനിൽനിന്ന് പുത്തരിക്കണ്ടം മൈതാനിയിലേക്ക് പതിനായിരങ്ങൾ അണിനിരന്ന റാലി നടന്നു. ഉച്ചക്ക് മൂന്നരക്ക് ആരംഭിച്ച റാലിയുടെ അവസാനഭാഗം ഏേഴാടെയാണ് പുത്തരിക്കണ്ടത്തെത്തിയത്. സ്ത്രീകളുടെ വൻനിര അണിനിരന്നു. അനുവാദമില്ലാതെ റാലി നടത്തി, ഗതാഗതം തടസ്സപ്പെടുത്തി തുടങ്ങിയ കാര്യങ്ങൾ ചൂണ്ടിക്കാട്ടി നേതാക്കൾക്കും പതിനായിരത്തോളം പ്രവർത്തകർക്കുമെതിരെ മ്യൂസിയം പൊലീസ് കേസെടുത്തു. സമ്മേളനം നടത്താനാണ് അനുമതിനൽകിയതെന്ന് പൊലീസ് പറഞ്ഞു. കാപ്ഷൻ hk3 തിരുവനന്തപുരത്ത് പോപുലർ ഫ്രണ്ട് സംഘടിപ്പിച്ച മഹാസമ്മേളനത്തി​െൻറ ഭാഗമായി നടന്ന ബഹുജന റാലി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.