ആദരിച്ചു

ആനക്കര: കൂറ്റനാട് ജനകീയ വായനശാലയുടെ ആഭിമുഖ്യത്തിൽ 13ന് റഷ്യയിൽ നടക്കുന്ന ലോക യുവജന സമ്മേളനത്തിൽ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന സംസ്ഥാന യുവജന ക്ഷേമബോർഡ് ഡയറക്ടർ അഡ്വ. വി.പി. റജീന, സി. പാർവതി എന്നിവരെ . പട്ടാമ്പി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. സി.പി. ചിത്രബാനു ഉദ്ഘാടനം ചെയ്തു. വി.പി. ഹൈദ്രു അധ്യക്ഷത വഹിച്ചു. പി.വി. കുട്ടിനാരായണൻ, സി.പി. കൊച്ചുസാറ, എം.വി. രാജൻ, ശ്രീകല ടീച്ചർ എന്നിവർ സംസാരിച്ചു. CAPTION (കൂറ്റനാട്) കൂറ്റനാട് ജനകീയ വായനശാലയുടെ ആഭിമുഖ്യത്തിൽ നടന്ന ആദരിക്കൽ ചടങ്ങിൽ കഥാകാരി പാർവതിക്ക് പട്ടാമ്പി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡോ. സി.പി. ചിത്രബാനു ഉപഹാരം നൽകുന്നു .
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.