കോതപുരം കൊലപാതകം: നാലുപേർകൂടി അറസ്​റ്റിൽ

ഇതോടെ പിടിയിലായവരുടെ എണ്ണം 19 ആയി ആലത്തൂർ: കാവശ്ശേരി കോതപുരത്ത് യുവാവ് കൊല്ലപ്പെട്ട കേസിൽ നാലുപേർകൂടി അറസ്റ്റിൽ. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 19 ആയി. കാവശ്ശേരി മൂപ്പുപറമ്പിൽ വിഷ്ണു (20), വിവേകാനന്ദൻ എന്ന വിവേക് (22), സുനീഷ് (19), അരുൺ (22) എന്നിവരെയാണ് ആലത്തൂർ സി.ഐ കെ.എ. എലിസബത്ത്, എസ്.ഐ അനീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസിലെ എല്ലാവരും പിടിയിലായതായി പൊലീസ് പറഞ്ഞു. ഓണാഘോഷത്തിനിടെയുണ്ടായ അടിപിടിയുടെ പ്രതികാരം തീർക്കാൻ സംഘടിച്ചെത്തിയവരുടെ ആക്രമണത്തിൽ കാവശ്ശേരി ഇരട്ടകുളം കോതപുരം കളരിക്കൽ വീട്ടിൽ രാജപ്പ​െൻറ മകൻ ജിതിനാണ് (24) മരിച്ചത്. സെപ്റ്റംബർ മൂന്നിന് രാത്രി 9.30ഓടെയാണ് സംഭവം. കോതപുരത്ത് നടന്ന ഓണാഘോഷ സ്ഥലത്ത് പുറമെനിന്ന് വന്നവർ പ്രശ്നമുണ്ടാക്കിയത് ചോദ്യം ചെയ്ത വിരോധമാണ് ആക്രമണത്തിന് കാരണം. സംഭവത്തിൽ പങ്കില്ലാത്തയാളാണ് മരിച്ച ജിതിനെന്ന് പൊലീസ് പറഞ്ഞു. അടുത്ത ദിവസങ്ങളിൽതന്നെ 15 പേരെ അറസ്റ്റ് ചെയ്തിരുന്നു. ശേഷിക്കുന്നവരെ പിടികൂടാത്തതിൽ പ്രതിഷേധമുണ്ടായിരുന്നു. മുഴുവൻ പ്രതികളെയും പിടികൂടണമെന്നാവശ്യപ്പെട്ട് എസ്.പിക്കും ജില്ല കലക്ടർക്കും നാട്ടുകാർ പരാതി നൽകിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.