അടക്കാപുത്തൂരില്‍ വീടിന് തീപിടിത്തം

ചെര്‍പ്പുളശ്ശേരി: . അടക്കാപുത്തൂര്‍ യു.പി സ്‌കൂളിന് സമീപം വടക്കേ വാരിയത്ത് കൃഷ്ണന്‍കുട്ടി വാരിയരുടെ വീടിനാണ് വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെ തീപിടിച്ചത്. വീട് ഭാഗികമായി കത്തിനശിച്ചു. വിദ്യാഭ്യാസ വകുപ്പില്‍നിന്ന് വിരമിച്ച ഇദ്ദേഹം അവിവാഹിതനായതിനാല്‍ വീട്ടില്‍ ഒറ്റക്കാണ് താമസിച്ചിരുന്നത്. വീട്ടില്‍ പുകയുയരുന്നത് കണ്ട് നാട്ടുകാര്‍ ചെര്‍പ്പുളശ്ശേരി പൊലീസിനെ വിവരമറിയിച്ചു. തുടര്‍ന്ന്, മണ്ണാര്‍ക്കാട് അഗ്നിശമന സേനയെത്തി തീയണച്ചു. വീട്ടുടമസ്ഥന്‍ വെള്ളിയാഴ്ച വീട് പൂട്ടി ഗുരുവായൂരില്‍ പോയതാണെന്ന് നാട്ടുകാര്‍ പറഞ്ഞു. വൈദ്യുതി ഷോട്ടേജാണ് തീപിടിത്തത്തിന് കാരണമെന്ന് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഇന്നത്തെ പരിപാടി ചെർപ്പുളശ്ശേരി ഹൈസ്കൂൾ മൈതാനം: നഗരസഭ കേരളോത്സവം --8.00
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.